"ജനങ്ങൾ കാഴ്ചക്കാരല്ല, കാവൽക്കാരാണ്'' പിഡബ്ല്യുഡി ബോർഡ് എഴുതിവെച്ച മൊഗ്രാൽ സ്കൂൾ റോഡിൽ വെള്ളക്കെട്ടും,കാടും. വിദ്യാർത്ഥികൾ അടക്കമുള്ള കാൽനടയാത്രക്കാർക്ക് ദുരിതം.
മൊഗ്രാൽ.പരേതനായ പി വി അബ്ദുൽ റസാഖ് എംഎൽഎയുടെ കാലത്ത് പുനർ നിർമ്മിച്ച മൊഗ്രാൽ- പേരാൽ പിഡബ്ല്യുഡി റോഡിനെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അധികൃതർ.2,500 ലേറെ കുട്ടികൾ പഠിക്കുന്ന മൊഗ്രാൽ ജിവിഎച്ച്എസ്എസ്, സർക്കാർ യൂനാനി ഡിസ്പെൻസറി തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന മൊഗ്രാൽ-പേരാൽ പിഡബ്ല്യുഡി റോഡിൽ സ്കൂളിന് സമീപം റോഡ് കുഴിയും,ചളി വെള്ളവും,കാടും നിറഞ്ഞു വിദ്യാർത്ഥികൾ അടക്കമുള്ള കാൽനടയാത്രക്കാർക്കും,വാഹനങ്ങൾക്കും ദുരിതമാവുന്നത്.ഈ റൂട്ടിൽ കുമ്പള ഗ്രാമപഞ്ചായത്തിന്റെ കെഎസ്ആർടിസി "ഗ്രാമ വണ്ടി''യും സർവീസ് നടത്തുന്നുണ്ട്.
റോഡ് തകർച്ച വിവരം പിഡബ്ല്യുഡി അധികൃതരെ നിരന്തരമായി അറിയിക്കുന്നുണ്ടെ ങ്കിലും നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.പ്രസ്തുത റോഡിൽ അപകടസാധ്യതയുള്ള ചളിയങ്കോട്-റഹ്മത്ത് നഗർ വളവിൽ കുത്തിയൊലിച്ച് വരുന്ന മഴവെള്ളം ഒഴുകിപ്പോകാൻ ഓവു ചാൽ സംവിധാനമില്ലാത്തത് റോഡ് തകർച്ചയ്ക്ക് കാരണമാകുന്നുവെന്ന് നാട്ടുകാർ പറയുന്നു. ശക്തമായ മഴയിൽ മഴവെള്ളം ഒഴുകി റോഡിന്റെ ഇരു ഭാഗത്തും വൻകുഴികൾ രൂപപ്പെട്ടതോടെ വാഹനങ്ങൾ എതിരെ വരുന്ന വാഹനങ്ങളെ മറികടന്നു പോകാൻ പറ്റാത്ത സാഹചര്യമാണെന്ന് പറയുന്നുണ്ട്.ഇത് ഗതാഗത തടസത്തിനും കാരണമാകുന്നുണ്ട്.
ചളിയങ്കോട്-റഹ്മത്ത് നഗർ വരെ റോഡിന് സമീപം ഓവുചാൽ സംവിധാനം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി.പിഡബ്ല്യുഡി റോഡ് ആയതിനാൽ പഞ്ചായത്ത് അധികൃതരും ഇടപെടുന്നുമില്ല.ഇതിൽ ധർമ്മസങ്കടത്തിലാണ് നാട്ടുകാർ.മഴക്കാലത്തിനു മുമ്പ് "ചളിയങ്കോട് ബോയ്സ്''സംഘടിച്ച് റോഡിലെ ഇരുവശവുമുള്ള കുഴികൾ മണ്ണിട്ട് മൂടിയിരുന്നു. ശക്തമായ മഴവെള്ള ഒഴുക്കിൽ ഇതും ഒഴുകി പോകുകയായിരുന്നു.
സ്കൂൾ റോഡിൽ മഴവെള്ളം കെട്ടിക്കിടക്കുന്നതും, കാടുകൾ മൂടിക്കിടക്കുന്നതും ഒഴിവാക്കാൻ ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് മൊഗ്രാൽ ദേശീയവേദി മഞ്ചേശ്വരം എംഎൽഎ എ കെഎം അഷ്റഫിന് നിവേദനം നൽകിയിരുന്നുവെങ്കിലും തുടർനടപടികൾ ഉണ്ടായിട്ടില്ല.കുമ്പള ഗ്രാമപഞ്ചായത്ത് തനത് ഫണ്ട് ഉപയോഗപ്പെടുത്തി സ്കൂളിന് സമീപം ഇന്റർലോക്ക് സംവിധാനത്തിൽ പദ്ധതി നടപ്പിലാക്കുമെന്ന് വാർഡ് മെമ്പറും,പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ നാസർ മൊഗ്രാൽ നാട്ടുകാരെ അറിയിച്ചിരുന്നുവെങ്കിലും ഇതിലും നടപടിയില്ല. മഴവെള്ളം പ്രസ്തുത സ്ഥലത്തെ ട്രാൻസ്ഫോർമറിന് സമീപത്ത് കെട്ടിക്കിടക്കുന്നതും അപകടസാധ്യത ഉണ്ടാക്കുമെന്ന് നാട്ടുകാർ ഭയക്കുന്നുണ്ട്.

Post a Comment