JHL

JHL

കാരംസ് മത്സരങ്ങളിൽ മെഡലുകൾ വാരിക്കൂട്ടി മൊഗ്രാലിലെ എസ് കെ കാദർ.

മൊഗ്രാൽ.നാട് ഫുട്ബോൾ ഗ്രാമമാ യിട്ടാണ് അറിയപ്പെടുന്നതെങ്കിലും മറ്റുള്ള കായിക-സ്പോർട്സ് മത്സരങ്ങളിലും തിളങ്ങുന്നവരേറെ യുണ്ട് ഇശൽ ഗ്രാമത്തിൽ.ക്രിക്കറ്റാ യാലും,കാരംസ് മത്സരങ്ങളിലായാ ലും താരങ്ങളേറെ യുണ്ട് മൊഗ്രാലിൽ.

 മാസ്റ്റർ കിംഗ് ആർട്സ് & സ്പോർട്സ് ക്ലബ് അംഗം എസ് കെ കാദർ കാരംസിന് പ്രാധാന്യം നൽകിക്കൊണ്ട് കഴിഞ്ഞ രണ്ടര പതിറ്റാണ്ട് കാലമായി ഈ രംഗത്തുണ്ട്. നേരത്തെ അൽ അമീൻ ആർട്സ് & സ്പോർട്സ് ക്ലബ്ബിലൂടെയായിരുന്നു അരങ്ങേറ്റം. ജില്ലയിലെ വിവിധ ഭാഗങ്ങളിലും, കർണാടക അതിർത്തി പ്രദേശങ്ങളിലുമെല്ലാം കാരംസ് ടൂർണമെന്റുകളിൽ സിംഗിൾസിലാ യാലും,ഡബിൾസ് മത്സരങ്ങളിലായാലും എസ് കെ കാദറിന്റെ സാന്നിധ്യം അവിടെയുണ്ടാകും. മത്സരിക്കുന്നുവെന്ന് മാത്രമല്ല ട്രോഫികളും, മെഡലുകളും കൊണ്ടേ തിരിച്ചു വരികയുള്ളൂവെ ന്നതാണ് എസ് കെ കാദറിന്റെ മിടുക്ക്. വിന്നേഴ്സ് ട്രോഫി, അല്ലെങ്കിൽ റണ്ണേർ സ് ട്രോഫി ഇത് വിട്ട് കളിയില്ല.ഡബിൾസ് മത്സരങ്ങളിലാ ണെങ്കിൽ ക്ലബ്ബംഗം മൊയ്തീൻ ആരിക്കാടി എന്നും കൂടെയുണ്ടാകും. ഈ കൂട്ടുകെട്ട് വിവിധ സ്ഥലങ്ങളിലായി നിരവധി ട്രോഫികളാ ണ് വാരിക്കൂട്ടിയത്.

 മാസ്റ്റർ കിംഗ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഒറ്റനോട്ടത്തിൽ നോക്കിയാൽ എസ് കെ കാദറും, മൊയ്തീൻ ആരിക്കാടിയും  കരസ്ഥമാക്കിയ ട്രോഫികളെ കൊണ്ട്  നിറഞ്ഞു നിൽക്കുന്നതായി കാണാൻ കഴിയും. അതുകൊണ്ടുതന്നെ ക്ലബ്ബിന്റെ തുറുപ്പ് ചീട്ടാണ് എസ് കെ കാദർ- മൊയ്തീൻ ആരിക്കാടി കൂട്ടുകെട്ട്.ഇന്നലെ രാത്രി തലപ്പാടിയിൽ വച്ച് നടന്ന ക്യാരംസ് ടൂർണമെന്റിലും എസ് കെ കാദർ- മൊയ്തീൻ ആരിക്കാടി കൂട്ടുകെട്ട് വിജയക്കൊടി പാറിച്ചു ജേതാക്കളായി.

 ഇതിനകം തലപ്പാടി പച്ചിലമ്പാറ,ഉപ്പള, ബന്ദിയോട്, ആരിക്കാടി,ഉപ്പള ഗേറ്റ്,മൊഗ്രാൽ,ചെ മ്മനാട്,എരിയാൽ, ബന്തടുക്ക, കാട്ടിപ്പോയൽ,പരപ്പ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ക്യാരംസ് ടൂർണമെന്റുകളിൽ പങ്കെടുക്കുകയും, ട്രോഫികളും മെഡലുകളും നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്.കാരം സ്  കളിയെ കൂടുതൽ പരിചയപ്പെടുത്തുന്നതിനായി കഴിഞ്ഞവർഷം മൊഗ്രാലിൽ മാസ്റ്റർ കിംഗ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓൾ ഇന്ത്യാ തലത്തിൽ മത്സരങ്ങൾ സംഘടിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞാഴ്ച എസ് കെ കാദറിനെ ക്ലബ്ബ് ഒരു ചടങ്ങിനിടെ അനുമോദിച്ചിരുന്നു.

 കാരംസാണ് ഹോബിയെങ്കിലും ഫുട്ബോളിനെ നെഞ്ചിലേറ്റി നടക്കുന്നുണ്ട് എസ് കെ കാദർ.മൊഗ്രാ ൽ സ്പോർട്സ് ക്ലബ്ബിന്റെ സജീവപ്രവർത്തകനും,നേരത്തെയുള്ള കമ്മിറ്റിയിൽ എക്സിക്യൂട്ടീവ് അംഗവുമായിരുന്നു. എംഎസ് സിയുടെ കളി എവിടെയു ണ്ടെങ്കിലും അവിടെ കളികാണാനും,ടീം അംഗങ്ങളെ പ്രോത്സാഹിപ്പിക്കാനും എസ് കെ ഖാദർ ഒപ്പമുണ്ടാകും. ഏതെങ്കിലും താരങ്ങളുടെ പ്രകടനം മോശമായാൽ അത് നേർക്ക് നിന്ന് പറയുകയും ചെയ്യും. അത് കാദറിനെ ശൈലിയാണ്.

 പത്താം ക്ലാസ് വരെയാണ് എസ് കെ കാദറിന്റെ പ്രാഥമിക വിദ്യാഭ്യാസം.മീലാദ് നഗറിലെ പരേതരായ കൊച്ചി അബ്ദുള്ള-റുക്കിയ ദമ്പതികളുടെ മകനാണ്.

No comments