കുമ്പള റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിൽ യാത്രക്കാർ തെന്നി വീഴുന്നു.കോൺക്രീറ്റ് മിനുസപ്പെടുത്തി ഇട്ടതാണ് കാരണമെന്നും വിമർശനം.
കുമ്പള.മേൽക്കൂര സംവിധാനം ഇല്ലാത്തത് മൂലം ശക്തമായ മഴയിൽ തീവണ്ടിയാത്രക്കാർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമില്‍ തെന്നി വീഴുന്നത് നിത്യസംഭവമാകുന്നു.
കഴിഞ്ഞവർഷം പ്ലാറ്റ്ഫോം അറ്റകുറ്റപണികൾക്കിടയിൽ കോൺക്രീറ്റ് മിനുസപ്പെടുത്തിയിട്ടതാണ് പൂപ്പൽ കാരണം യാത്രക്കാർ തെന്നി വീഴാൻ ഇടയാക്കുന്നതെന്നാണ് ആക്ഷേപം.
റെയിൽവേ സ്റ്റേഷനിൽ എത്തുന്ന സ്ത്രീകളും, കുട്ടികളും, പ്രായമായവരുമെല്ലാം പ്ലാറ്റ്ഫോമിൽ തെന്നി വീഴുന്നുണ്ട്.വിഷയം റെയിൽവേ ജീവനക്കാരുടെ ശ്രദ്ധയിലും പെടുന്നുണ്ട്.ട്രെയിൻ കയറാൻ സമയത്ത് പോലും ഇത്തരത്തിൽ തെന്നി വീഴുന്നത് യാത്രക്കാർ വലിയ അപകടസാധ്യതയും കാണുന്നുണ്ട്. പ്ലാറ്റ്ഫോമിന് മേൽക്കൂര നിർമിക്കണമെന്ന് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും നടപടികൾ ഉണ്ടാകുന്നില്ല. ദുരന്തത്തിന് കാത്തുനിൽക്കാതെ വിഷയത്തിൽ അടിയന്തിര പരിഹാര നടപടി വേണമെന്ന് മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു.

Post a Comment