സീതാംഗോളിയിൽ സമരക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടി; രണ്ടു പോലീസുകാർക്ക് പരിക്ക്; മൂന്ന് യൂണിയൻ പ്രവർത്തകർക്കെതിരെ കേസ്
സീതാംഗോളി: വിവിധ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത അഖിലേന്ത്യ പണിമുടക്ക് സമരത്തിനിടെ പുത്തിഗെ സീതാംഗോളിയിൽ സമരക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. രണ്ട് പൊലീസുകാർക്ക് പരിക്ക്. കുമ്പള പൊലീസ് സ്റ്റേഷനിലെ ഫെബിൻ, ബാബുരാജ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കുമ്പളയിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
പണിമുടക്ക് ലംഘിച്ച് ചരക്കുമായി വന്ന ഒരു വാഹനത്തെ പണിമുടക്ക് അനുകൂലികൾ തടഞ്ഞതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. സംഘർഷം തടയുന്നതിന് പൊലീസ് ഇടപെടുന്നതിനിടെ സമരാനുകൂലികൾ പോലീസിനെ കയ്യേറ്റം ചെയ്യുകയായിരുന്നു എന്നാണ് വിവരം. ഉടൻതന്നെ കുമ്പളയിൽ നിന്നും കൂടുതൽ പോലീസ് എത്തി പണിമുടക്കിന് നേതൃത്വം നൽകിയ നാലു പേരെ കസ്റ്റഡിയിലെടുത്തു.

കുമ്പള പൊലീസ് സ്റ്റേഷനിലെ പൊലീസുകാരായ ബാബുരാജ്, ഫെബിൻ എന്നിവർക്കാണ് പരി ക്കേറ്റത്. ഇരുവരെയും കുമ്പള സി.എച്ച്.സിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച്ച ഉച്ചയോടെയാണ് സംഭവം. ചരക്കു വാഹനത്തെ പണിമുടക്ക് അനുകൂലികളായ ഒരു സംഘം തടഞ്ഞതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. സ്ഥലത്തെത്തിയ പൊലീസ് സംഘർഷാവസ്ഥ ഒഴിവാക്കാൻ ശ്രമിച്ചതോടെയാണ് കയ്യേറ്റം ഉണ്ടായ തെന്നു പൊലീസ് പറഞ്ഞു .സംഭവത്തിൽ
കെ എ സന്തോഷ് കുമാർ, പി എം ബിനീഷ്, പി മധുസൂദനൻ എന്നിവർക്കീതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
Post a Comment