JHL

JHL

പാങ്ങും ചേലുമുള്ള മുനിസിപ്പൽ ബസ്റ്റാൻഡിലെ "കാലിത്തൊഴുത്ത്'' മാറ്റാനുള്ള നടപടി കടലാസിൽ ഒതുങ്ങി

കാസർഗോഡ്. കാസർഗോഡ് മുൻസിപ്പൽ ബസ്റ്റാൻഡിലെ "കാലിത്തൊഴുത്ത്'' മാറ്റാനുള്ള മുനിസിപ്പാലിറ്റിയുടെ നടപടി കടലാസിൽ ഒതുങ്ങി. ബസ്റ്റാൻഡിനകത്ത് അലിഞ്ഞു തിരിയുന്ന പശുക്കളെ പിടിച്ചുകെട്ടി ഉടമകൾക്കെതിരെ നടപടിയെടുക്കുമെന്ന് ഒരു മാസം മുൻപ് പറഞ്ഞ മുനിസിപ്പൽ അധികൃതരുടെ തീരുമാനമാണ് കടലാസിൽ ഒതുങ്ങിയത്.കഴിഞ്ഞ വർഷവും നഗരസഭയുടെ ഭാഗത്ത് നിന്ന് ഇതേ പ്രഖ്യാപനം ഉണ്ടായിരുന്നു.

 ബസ്റ്റാൻഡിനകത്തെ കാലിത്തൊഴുത്ത് യാത്രക്കാർക്കും, വ്യാപാരികൾക്കുമു ണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല.ബസ്റ്റാൻഡിനകത്തും,പുറത്തും ചാണകാഭിഷേകം കൊണ്ട് പൊറുതിമുട്ടുകയാണ് യാത്രക്കാരും വ്യാപാരികളും.ചാണകം ചവിട്ടിയാണ് പല യാത്രക്കാരും വ്യാപാരസ്ഥാപനങ്ങളിലേക്കും,ബസ്സുകളിലും ഓട്ടോകളിലും കയറുന്നത്.ഇത് കഴുകി കളയാൻ വ്യാപാരികളും, ജീവനക്കാരും ഏറെ പാടുപെടുന്നുണ്ട്.ഒപ്പം ഇതിന്റെ ദുർഗന്ധവും സഹിക്കണം.

 പാങ്ങും ചേലുമുള്ള ബസാറായി കാസർഗോഡിനെ  മാറ്റിയെടുക്കാൻ മുനിസിപ്പൽ അതികൃതർ ശ്രമം നടത്തുമ്പോഴാണ് മുനിസിപ്പൽ ബസ്റ്റാൻഡ് ചാണകം കൊണ്ട് മലിനമാകുന്നത്.ഒപ്പം നായ ശല്യവും വേറെ.തീരുമാനം പ്രഖ്യാപിക്കാനുള്ളതല്ല,നടപ്പിലാക്കാനുള്ളതാണെന്നാണ്  വ്യാപാരികളും യാത്രക്കാരും പറയുന്നത്.

No comments