JHL

JHL

മൊഗ്രാലിലെ അനധികൃത റിസോർട്ടുകൾക്കെതിരെ നടപടി സ്വീകരിക്കണം. -സിപിഐഎം

മൊഗ്രാൽ : ഗാന്ധി നഗറിൽ  പ്രവർത്തിക്കുന്ന അനധികൃത റിസോർട്ടുകൾക്കെതിരെ  നടപടി സ്വീകരിക്കണമെന്ന് സിപിഐഎം മൊഗ്രാൽ ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. 

മാരകമായ മയക്കുമരുന്നുകളും, ലഹരി പദാർത്ഥങ്ങളും റിസോർട്ടുകളുടെ മറവിൽ വൻ തോതിൽ ഉപയോഗിക്കുകയും, വിറ്റഴിക്കുകയും ചെയ്യുന്നു.ഇത് മൂലം പ്രദേശത്തെ ഒരുപാട് കുടുംബങ്ങൾ  ആശങ്കയിലാണ് . 

സമീപത്ത് മൊഗ്രാൽ വലിയ ജുമാ മസ്ജിദും,  ക്ഷേത്രവും ഉൾപ്പെടെയുള്ള ആരാധനാലയങ്ങളും, അംഗൻവടിയും, ഇംഗ്ലീഷ് മീഡിയം സ്കൂളുകളുമടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരോഗ്യ കേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്. ഇതിന് സമീപത്ത് ഇത്തരം ലഹരി വില്പന കേന്ദ്രങ്ങൾ  പ്രവർത്തിക്കുന്നത് പ്രദേശവാസികൾക്കിടയിൽ ശക്തമായ പ്രതിഷേധവുമുണ്ട്. 

 ലഹരി വില്പനക്കാർക്ക് ഒത്താശ ചെയ്തുകൊടുക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും   ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. 

മൊഗ്രാൽ നാങ്കി, ഗാന്ധിനഗർ പ്രദേശത്ത്  കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുമ്പ് ബംഗ്ലൂർൽ നിന്ന് സ്വകാര്യ റിസോർട്ടിലേക്ക് വന്ന ഒരു വ്യക്തി കടലിൽ വീണ് മരണപ്പെടുകയും അതിന് ശേഷം വീണ്ടും പുതിയ റിസോർട്ടിൽ മാരകമായ മയക്കുമരുന്ന് വേട്ട നടക്കുകയും പ്രതികളെ കുമ്പള എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു കൊണ്ട് പോവുകയും ചെയ്തു.  ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന് പകരം മണിക്കുറൂകൾക്കകം  വിട്ടയക്കുകയും ചെയ്തു. ഇതിനെതിരെ കൊപ്പളം പ്രദേശവാസികളും,സി പിഐഎം മൊഗ്രാൽ ബ്രാഞ്ചൂം റിസോർട്ടിനെതിരെ പ്രതിഷേധിക്കുകയും ചെയ്തു. 

 അനധികൃതമായി പ്രവർത്തിക്കുന്ന റിസോർട്ടുകൾക്കെതിരെ നടപടി സ്വീകരികരിച്ചില്ലെങ്കിൽ നാട്ടുകാരെ പങ്കെടുപ്പിച്ചുകൊണ്ട്   പ്രധിഷേധ സമര പരിപാടികൾക്ക് സിപിഐഎം നേതൃത്വം നൽകുമെന്നും നടത്തുമെന്ന്  ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി കബീർ പ്രസ്താവനയിൽ പറഞ്ഞു.

No comments