JHL

JHL

ദേശീയപാത: ബസ് ഷെൾട്ടറുകൾ സ്ഥാപിക്കുന്നതിൽ മെല്ലെപ്പോക്ക്: വിദ്യാർത്ഥികളും പുസ്തകങ്ങളും മഴ നനയുന്നു


കുമ്പള.ദേശീയപാത തലപ്പാടി-ചെങ്കള റീച്ച് ഈ മാസം മദ്യത്തോടെ പൂർണ്ണമായും തുറന്നു കൊടുക്കാൻ സർക്കാർ ആലോചിക്കുന്നതിനിടെ സർവീസ് റോഡരി കിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിലെ മെല്ലെപോക്ക് യാത്രക്കാർക്കും, വിദ്യാർത്ഥികൾക്കും ദുരിതമാവുന്നു.

 ഇടതടവില്ലാതെ പെയ്യുന്ന മഴയിൽ വിദ്യാർത്ഥികൾ ബസ് ഷെൾട്ടറുകളില്ലാത്തതി നാൽ മഴ നനഞ്ഞ് ബസിനായി കാത്ത് നിൽക്കേണ്ടി വരുന്നു. ഇതുമൂലം വിദ്യാർത്ഥികൾ മാത്രമല്ല, വിദ്യാർത്ഥികളുടെ പുസ്തകങ്ങളും, പഠനോപകരണങ്ങളും നനയുന്നത് പഠനത്തെയും ബാധിക്കുന്നതായി പറയുന്നു.പല കുട്ടികളും നനഞ്ഞത് മൂലം സ്കൂളിൽ പോകാനാകാതെ തിരിച്ചു വീട്ടിലേക്ക് പോകുന്നതായും പറയുന്നുണ്ട്.നനഞ്ഞ വസ്ത്രത്തോടെയാണ് പല വിദ്യാർത്ഥികളും ക്ലാസ്സിൽ വരുന്നതെന്ന് അധ്യാപകരും പറയുന്നുണ്ട്. ഇത് പനിയടക്കമുള്ള രോഗങ്ങൾ പിടിപെടാൻ കാരണമാകുമെന്ന് അധ്യാപകരും, രക്ഷിതാക്കളും ഭയക്കുന്നുമുണ്ട്.

 ബസ് ഷെൾട്ടർ നിർമ്മാണം വേഗത്തിലാ ക്കണമെന്ന് സന്നദ്ധ സംഘടനകളും നാട്ടുകാരും,സ്കൂൾ പിടിഎകളും അദ്ധ്യായന വർഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ അധികൃതരോട് ആവശ്യപ്പെട്ടതുമാണ്. ദേശീയപാതയ്ക്ക് സമീപത്തുണ്ടായിരുന്ന കടകളും,കെട്ടിടങ്ങളും വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റിയതോടെ മഴ വന്നാൽ കയറി നിൽക്കാൻ ഇടമില്ലാത്തതാണ് വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർക്ക് ദുരിതമാവുന്നത്. അതുകൊണ്ടുതന്നെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്ന നടപടി വേഗത്തിലാക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

 അതിനിടെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നാമമാത്രമായി സ്ഥാപിച്ചിട്ടുള്ള ബസ് ഷെൾട്ടറുകളിൽ 10 പേർക്ക് പോലും നിൽക്കാൻ പറ്റാത്തവയാണെന്ന് ആക്ഷേപവുമുണ്ട്. നീളവും വീതിയും കുറഞ്ഞ ഷെൾ ട്ടറുകളിൽ മേൽക്കൂര മാത്രമാണുള്ളതെന്നും, ഇത് മഴയെ പ്രതിരോധിക്കാൻ പാകത്തിലുള്ളത ല്ലെന്നും യാത്രക്കാർ പറയുന്നു. സ്ത്രീകൾക്കും, പുരുഷന്മാർക്കും ഇരിപ്പിടം ഉള്ള വിശാലമായ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളാണ് നിർമ്മിക്കേണ്ടിയിരുന്നതെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നുണ്ട്.

No comments