JHL

JHL

ചെമ്മനാടും, ബേക്കൽ പാലത്തിലും കുഴികൾ ഗർത്തങ്ങളായി. കാസർഗോഡ്- കാഞ്ഞങ്ങാട് ചന്ദ്രഗിരി റൂട്ടിൽ യാത്ര ദുഷ്കരം.

കാസർഗോഡ്.കുഴി എണ്ണലും,വാഴനടലും, കുഴിയടക്കൽ സമരങ്ങളും തുടർക്കഥയായി മാറുമ്പോഴും കാസറഗോഡ്- കാഞ്ഞങ്ങാട് ചന്ദ്രഗിരി കെഎസ് ടി പി റോഡിലൂടെയുള്ള യാത്ര ഏറെ ദുഷ്കരം.കുഴിയും, ഗർത്തങ്ങളും കൊണ്ട് റോഡ് തകർച്ച പൂർണ്ണമാണ്.ഈ റൂട്ടിൽ വലിയ തോതിലുള്ള ഗതാഗത തടസ്സമാണ് നേരിടുന്നത്. ഇതൊക്കെ ശ്രദ്ധയിൽപ്പെടുന്നുണ്ടെങ്കിലും അധികൃതർക്ക് ഒരു കുലുക്കവുമില്ല. ചെപ്പടി വിദ്യകൾ കൊണ്ട് വർഷാവർഷം കുഴിയടക്കാനും, കരാറുകാർക്ക് കീശ വീർപ്പിക്കാനുമുള്ള അധികാരികളുടെ നടപടിയെ നാട്ടുകാർ ചോദ്യംചെയ്ത് രംഗത്തുവരുന്നതും പ്രശ്നം സങ്കീർണമാക്കുന്നു.

 കാസറഗോഡ്- കാഞ്ഞങ്ങാട് ചന്ദ്രഗിരി കെഎസ്ടിപി റോഡിൽ മഴക്കാലത്ത് രൂപപ്പെടുന്ന കുഴികളും, ഗർത്തങ്ങളും,റോഡ് തകർച്ചയും പുതിയ വാർത്തയല്ല.എല്ലാ കാല വർഷത്തെയും അവസ്ഥ ഇതുതന്നെയാണ്. റോഡിന്റെ ശോചനീയാവസ്ഥ  മഴക്കാലത്തിന് മുമ്പ് തന്നെ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതുമാണ്. കുഴിയടക്കലിന് പകരം ശാശ്വത പരിഹാരമാണ് നാട്ടുകാർ നിർദ്ദേശിച്ചതും. എന്നിട്ടും അധികൃതർ കണ്ട ഭാവമില്ല. തിരക്കേറിയ ഈ പാതയിലൂടെയാണ് കെഎസ്ആർടിസി ബസുകളൊക്കെ സർവീസ് നടത്തുന്നത്.ഈ റോഡുകളെ മികച്ചതാക്കണമെന്നുള്ള അഭിപ്രായം അധികാരികൾ കേട്ട ഭാവമില്ല.

 മൂന്ന് മണ്ഡലങ്ങളിലൂടെ പോകുന്ന കാസർഗോഡ്- കാഞ്ഞങ്ങാട് ചന്ദ്രഗിരി കെഎസ്ടിപി റോഡ് ഹൈടെക് സംവിധാനത്തിലേക്ക് ഉയർത്തേണ്ട ആവശ്യകത മണ്ഡലങ്ങളിലെ 3 എംഎൽഎമാർ വേണ്ടവിധത്തിൽ മനസ്സിലാക്കുന്നില്ലെ ന്ന ആക്ഷേപവും ജനങ്ങൾക്കിടയിലുണ്ട്.എംപി ക്കാണെ ങ്കിൽ റോഡ് വികസനത്തിൽ താൽപര്യമില്ലെന്നും ആക്ഷേപമുണ്ട്.

 മഞ്ചേശ്വരം മണ്ഡലത്തിൽ പരേതനായ പിബി അബ്ദുറസാഖ് എംഎൽഎയുടെ കാലത്ത് ഗ്രാമീണ ഗ്രാമീണ മേഖലകളിൽ പോലും നിർമ്മിച്ച ഹൈടെക് സംവിധാനത്തോടെയുള്ളതും, ദേശീയപാതയെ പോലും വെല്ലുന്നതുമായ റോഡുകൾ കഴിഞ്ഞ 10 വർഷമായി ഒരു പോറലുമേൽക്കാതെ നിലനിൽക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കാസർഗോഡ്- കാഞ്ഞങ്ങാട് പാത ദേശീയ നിലവാരത്തിലേക്കു യർത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നത്.

No comments