JHL

JHL

സ്കൂളിന്റെ വികസന പ്രവർത്തനങ്ങളിലെ അനിശ്ചിതത്വം:ഫണ്ട് തിരിമറി അന്വേഷണം വേഗത്തിലാക്കണം. വികസന ഫണ്ട് തിരികെ കിട്ടാൻ നടപടി വേണം. -സ്കൂൾ പിടിഎ-എസ്എംസി സംയുക്ത യോഗം

മൊഗ്രാൽ.മൊഗ്രാൽ ജിവിഎച്ച്എസ്എസ്  സ്കൂൾ വികസന ഫണ്ട് തിരിമറി നടത്തിയ കേസിൽ പിടിഎ നൽകിയ പരാതിയിൽ അന്വേഷണം വേഗത്തിലാക്കണമെന്നും,സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾ അനിശ്ചിതത്വത്തിലാ യതിനാൽ പണ്ട് തിരികെ ലഭിക്കാൻ നടപടി വേണമെന്നും സ്കൂൾ പിടിഎ-എസ്എംസി സംയുക്ത യോഗം ആവശ്യപ്പെട്ടു.ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ പ്രിൻസിപ്പാൾ,പിടിഎ പ്രസിഡണ്ട്,വാർഡ് മെമ്പർ എന്നിവരടങ്ങുന്ന 3അംഗ സമിതിയെ നിയോഗിച്ചു.

 യോഗത്തിൽ പിടിഎ പ്രസിഡണ്ട് അഷ്‌റഫ്‌ പെർവാഡ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ വിനി വിഎസ് സ്വാഗതം പറഞ്ഞു.ഹെഡ്മാസ്റ്റർ ജയറാം ജെ വിഷയം അവതരിപ്പിച്ചു.വാർഡ് മെമ്പർ റിയാസ് മൊഗ്രാൽ മുഖ്യാതിഥിയായി സംബന്ധിച്ചു. പിടിഎ-എസ്എംസി അംഗങ്ങളായ ലത്തീഫ് കൊപ്പളം,പി എം മുഹമ്മദ് കുഞ്ഞി ടൈൽസ്,എച്ച് എം കരീം,അബ്ബാസ് നടുപ്പളം,ജലീൽ കൊപ്പളം, ഹസീന,സെമീറ, സഫിയ,നസ്റീം,റംഷീന എന്നിവർ ചർച്ചയിൽ പങ്കെടുത്തു.പ്രപഞ്ച കുമാർ നന്ദി പറഞ്ഞു.

No comments