കുമ്പള ടോൾ പ്ലാസ: എസ്ഡിപിഐ നൽകിയ പരാതിയിൽ സ്റ്റേയുടെ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി
കുമ്പള.കുമ്പള ടോൾ പ്ലാസയ്‌ക്കെതിരേ എസ്ഡിപിഐ കുമ്പള പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നാസർ ബംബ്രാണ കേരള ഹൈകോടതിയിൽ നൽകിയ ഹരജിയിൽ നേരത്തെ നൽകിയ സ്റ്റേയുടെ കാലാവധി അവസാനിക്കുന്ന ജൂൺ 29 മുതൽ വീണ്ടും ഒരു മാസത്തേക്ക് കൂടി നീട്ടി ഹൈക്കോടതി ഉത്തരവായി.നേരത്തെ യുള്ള
കേസ് ജൂലൈ 4-ന് നാളെ പരിഗണിക്കുകയും ചെയ്യും.
ടോൾ ബൂത്തിനെതിരെ പ്രദേശവാസികളുടെ ശക്തമായ എതിർപ്പിനെയും വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനകളുടെ സംയുക്ത നീക്കങ്ങളെയും തുടർന്നാണ് എസ്ഡിപിഐയുടെ നിയമനടപടിയുമായി മുന്നോട്ട് പോയത്.ടോൾ പ്ലാസ പൊതുജനങ്ങൾക്ക് അമിതമായ സാമ്പത്തിക ബാധ്യത ഉണ്ടാകുന്നതാണെന്നും, മാനദണ്ഡങ്ങൾ പാലിക്കാതെയുമാണ് ടോൾ ബൂത്ത് സ്ഥാപിക്കാനുള്ള നീക്കമെന്ന പരാതിയുമായാണ് നാസർ ബംബ്രാണ കോടതിയെ സമീപിച്ചത്.
ഹരജിയിലെ പ്രധാനമായ ആരോപണമെന്നത് ടോൾ ഏജൻസിയുടെ പ്രവർത്തനം നിയമവിരുദ്ധവും, ജനവിരുദ്ധവുമാണ് എന്നതും, പൊതുജനങ്ങൾക്കുള്ള ഗതാഗതസൗകര്യങ്ങൾക്കു തടസ്സമാകുന്ന രീതിയിലാണ് ടോൾ പ്ലാസ നിർമ്മാണം നടക്കുന്നതെന്നുമാണ് എസ്ഡിപിഐയുടെ പരാതി.
ടോൾ ബൂത്ത് ആക്ഷൻ കമ്മിറ്റിയുടെ ജനകീയ സമരങ്ങളോടപ്പം നിന്നു കൊണ്ടാണ് എസ്ഡിപിഐ നിയമ പോരാട്ടവും നടത്തുന്നത്.
Post a Comment