കുമ്പള ജി.എച്ച്. എസ്. എസ് 1988-91 ബാച്ചിന്റെ സൗഹൃദ സംഗമം: ഓർമ്മകളും ആദരവും ഒത്തുചേർന്ന വേറിട്ടൊരനുഭവം
കുമ്പള: കുമ്പള ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ 1988-91 കാലഘട്ടത്തിലെ പൂർവ്വ വിദ്യാർത്ഥികൾ ഒത്തുചേർന്ന സൗഹൃദ സംഗമം കുമ്പള റോയൽ കുബ്ബ ഹോട്ടലിൽ വേറിട്ട പരിപാടികളോടെ നടന്നു. സൗഹൃദം പുതുക്കാനും പഴയ ഓർമ്മകൾ അയവിറക്കാനും ലഭിച്ച ഈ അവസരം പങ്കെടുത്ത എല്ലാവർക്കും ഹൃദ്യമായൊരനുഭവമായി.
ചായ സൽക്കാരത്തിനു ശേഷം നടന്ന ചടങ്ങിൽ സത്താർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും പൂർവ്വ വിദ്യാർത്ഥിയുമായ അഷ്‌റഫ് കർള പരിപാടി ഉദ്ഘാടനം ചെയ്തു. പ്രമുഖ ഗൾഫ് മാധ്യമപ്രവർത്തകൻ കെ.എം. അബ്ബാസ് മുഖ്യപ്രഭാഷണം നടത്തി. കുമ്പള ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് രവി മുല്ലച്ചേരി, കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ രമ്യ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
ഈ സംഗമം ആദരവുകളുടെ വേദിയായി മാറിയത് ശ്രദ്ധേയമായി. നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അഫ്ര ആരിഫ കുന്നിലിനെയും സാമൂഹിക മാധ്യമ രംഗത്തെ നിറസാന്നിധ്യമായ ലത്തീഫ് ആദൂരിനെയും ചടങ്ങിൽ ആദരിച്ചു. കൂടാതെ, ഈ ബാച്ചിലെ സഹപാഠികളുടെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ മക്കൾക്ക് അനുമോദനം നൽകി.
കെ.എം. അസീസ് സ്വാഗതം ആശംസിച്ചു. ലത്തീഫ് ജെ.എച്ച്.എൽ, റഷീദ് കർള, നൂർ ജമാൽ, ആയിഷ ടീച്ചർ, റഷീദ, നഫീസ തുടങ്ങിയവർ സംസാരിച്ചു. ലത്തീഫ് മാസ്റ്റർ നന്ദി രേഖപ്പെടുത്തി. സൗഹൃദവും സ്നേഹവും നിറഞ്ഞുനിന്ന ഈ സം
ഗമം പൂർവ്വ വിദ്യാർത്ഥികളുടെ മനസ്സിൽ മായാത്തൊരോർമ്മയായി അവശേഷിക്കും.

Post a Comment