എസ് എസ് എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ഇന്ന് തുടങ്ങും
കുമ്പള: മുപ്പത്തി രണ്ടാമത് എസ്.എസ്.എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മീഞ്ച ബാളിയൂർ അസാസൂദ്ധീനിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ഡിവിഷനിലെ ഫാമിലി,ബ്ലോക്ക് യൂണിറ്റ് ,സെക്ടർ മത്സരങ്ങളിൽ നിന്നും യോഗ്യത നേടിയ എട്ടു സെക്ടറുകളിലെ വിദ്യാർത്ഥികളുടെ കലാ സാഹിത്യ മത്സരങ്ങളും വിവിധ സാംസ്കാരിക സംഗമങ്ങളും നടക്കും.
താരാട്ട് പാട്ട്, അറബി മലയാള സാഹിത്യം എന്ന ആശയത്തിലാണ് സാഹിത്യോത്സവ് സംഘടിപ്പിക്കുക.
വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മുന്നിപ്പാടി മഖാം സിയാറത്ത്, ശേഷം ഉച്ചക്ക് രണ്ടു മണിക്ക് പതാക ഉയർത്തും. ഏഴു മണിക്ക് നടക്കുന്ന ആത്മീയ മജ്‌ലിസിന് സയ്യിദ് മശ്ഹൂദ് തങ്ങൾ നേതൃത്വം നൽകും. ശനി രാവിലെ മുതൽ 150 മത്സരങ്ങളിൽ 10 വേദികളിലായി ആയിരത്തോളം വിദ്യാർത്ഥികൾ മറ്റൊരക്കും. വൈകിട്ട് ആറിന് ഉദ്ഘാടന സെഷൻ നടക്കും. ഡിവിഷൻ സാഹിത്യോത്സവ് ചെയർമാൻ നൗഷാദ് സഖാഫി അധ്യക്ഷത വഹിക്കും. കന്നട സാഹിത്യകാരൻ സുന്ദര ബാറട്ക്ക ഉദ്ഘാടനം ചെയ്യും. മാപ്പിളപ്പാട്ട് ഗവേഷകനും കാഥികനും ഗ്രന്ഥകാരനുമായ അഷ്‌റഫ് സഖാഫി പുന്നത്ത് ആശയ പ്രഭാഷണം നടത്തും.
കേരള മുസ്ലിം ജമാഅത്ത് മഞ്ചേശ്വരം സോൺ ജനറൽ സെക്രട്ടറി
മുഹമ്മദ് സഖാഫി പാത്തുർ
എസ്.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി ബാദുഷ ഹാദി, എസ്.വൈ.എസ് സോൺ പ്രസിഡൻ്റ് റഫീഖ് ലത്വീഫി ആശംസ പ്രഭാഷണം നടത്തും.
ഞായറാഴ്ച വൈകുന്നേരം നടക്കുന്ന സമാപന സെഷൻ ഡിവിഷൻ പ്രസിഡന്റ് അഡ്വക്കറ്റ് സയ്യിദ് മുഈനുദ്ദീന് അൽ ഹാദിയുടെ അധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ മൂസൽ മദനി തലക്കി ഉദ്ഘാടനം ചെയ്യും. എസ്.എസ്.എഫ് മുൻ സംസ്ഥാന പ്രസിഡൻ്റ് ഫിർദൗസ് സുറൈജി സഖാഫി പ്രഭാഷണം നടത്തും.
സയ്യിദ് ജലാലുദ്ദീൻ സഅദി അൽ ബുഖാരി, ഹമീദ് സഖാഫി ബാക്കിമാർ, ഹാരിസ് ഹനീഫി, ബഷീർ ഹാജി, അബ്ദുൽ ജബ്ബാർ സഖാഫി, മുഹമ്മദ് സഖാഫി തോകെ, അസീസ് സഖാഫി മച്ചമ്പാടി, ഫാറൂഖ് പുരുഷങ്കോടി സംബന്ധിക്കും.
സാഹിത്യോത്സവിൻ്റെ പ്രചരണ ഭാഗമായി ബിരിയാണി ചാലഞ്ച് ശ്രദ്ധേയമായി. 5000 പേരിലേക്ക് സന്ദേശം എത്തിച്ചു.
വാർത്ത സമ്മേളനത്തിൽ എസ്.എസ്.എഫ് മഞ്ചേശ്വരം ഡിവിഷൻ പ്രിസിഡൻ്റ് അഡ്വ. സയ്യിദ് മുഈനുദ്ദീൻ അൽ ഹാദി, ജന:സെക്രട്ടറി മുനീർ പൊസോട്ട്, ഫിനാൻസ് സെക്രട്ടറി സമദ് ഹിമമി, സെക്രട്ടറിമരായ
അസീം സഅദി, സഹീർ പൊസോട്ട് സംബന്ധിച്ചു.

Post a Comment