JHL

JHL

മൊഗ്രാൽ കോട്ട റോഡ് അപ്പാർട്ട്മെന്റിൽ പാചക വാതക ചോർച്ച ; വീട്ടുകാരിയുടെ ഇടപെടൽ വൻ ദുരന്തം ഒഴിവായി ; അഗ്നി രക്ഷാ സേനയെത്തി ചോർച്ച നിർത്തി

 

മൊഗ്രാൽ : മൊഗ്രാൽ കോട്ട റോഡ് അപ്പാർട്ട്മെന്റിൽ പാചക വാതക ചോർച്ച. വീട്ടുകാരിയുടെ ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവായി. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ കോട്ട റോഡിലുള്ള യഹിയയുടെ വാടക അപർട്ട്മെന്റിലെ കുളിമുറിയിലെ ഹീറ്റർ പ്രവർത്തിപ്പിക്കുന്ന ഗ്യാസ് സിലിണ്ടറിൽ നിന്നാണ് പാചക വാതകം ചോർന്നത്. ചോർച്ച മനസ്സിലാക്കിയ യഹിയയുടെ ഭാര്യ കുട്ടികളുമായി വീടിന് പുറത്ത് ഇറങ്ങി മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കെട്ടിടത്തിലേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിച്ച് കുമ്പള പോലീസിനെയും അഗ്നി രക്ഷാസേനയേയും വിവരം അറിയിച്ചു .   കാസർഗോഡ് ഫെയർ സ്റ്റേഷൻ  എഫ് ആർ ഒ മാരായ  ഉമേഷ്,ഒ കെ  പ്രജിത്,   ജിത്തു തോമസ്, സാദിഖ് എന്നിവരും ഹോം ഗാർഡ് സുഭാഷ് എന്നിവരും ചേർന്ന് രക്ഷ പ്രവർത്തനത്തിന് നേതൃത്വവും നൽകി.

 


No comments