കളച്ചിട്ട റോഡ് നന്നാക്കിയില്ല: കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡിന് സമീപം എംജി റോഡിലുള്ള വ്യാപാരികൾക്ക് ദുരിതം.
കാസർഗോഡ്.ദേശീയപാത പ്രവൃത്തിക്കായും, കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കാനുമായി കളച്ചിട്ട റോഡ് ഒരു മാസം പിന്നിട്ടിട്ടും പ്രവൃത്തികൾ പാതി വഴിയിലായത് സമീപത്തെ വ്യാപാരികൾക്ക് ദുരിതമാകുന്നു.
ഒരുമാസം മുമ്പാണ് കാസർഗോഡ് എംജി റോഡിൽ സുൽത്താൻ ജ്വല്ലറിക്ക് മുമ്പിലായി റോഡ് പ്രവൃത്തികൾക്കായി അവിടത്തെ വ്യാപാരസ്ഥാപനങ്ങൾ അടച്ചിടേണ്ടി വന്നത്. രണ്ടാഴ്ച കാത്തിരുന്നിട്ടും നിർമ്മാണ പ്രവൃത്തികളുടെ"മെല്ലെ പോക്ക്'''കാരണം വ്യാപാരികൾ കട തുറക്കുകയും, ചെറിയതോതിൽ കുഴികൾ മൂടുകയും ചെയ്തിരുന്നു.റോഡ് തകർന്നുകിടക്കുന്നത് കാരണം കാൽനടയാത്രക്കാർ ഇതുവഴി പോകാൻ മടിക്കുന്നത് കച്ചവടത്തെയും ബാധിച്ചതായി വ്യാപാരികൾ പറയുന്നു.
വിഷയം നഗരസഭ അധികൃതരോടും, ദേശീയപാത നിർമ്മാണ കമ്പനി അധികൃതരോടും പല പ്രാവശ്യം സൂചിപ്പിച്ചുവെങ്കിലും നടപടി ഉണ്ടായില്ലെന്ന് വ്യാപാരികൾ പറയുന്നു.കുടിവെള്ള പൈപ്പ് ലൈൻ പുന: സ്ഥാപിക്കാനായിരുന്നു റോഡ് കളച്ചിട്ടത്.പൈപ്പ് പുനസ്ഥാപിച്ചെങ്കിലും കുഴി മൂടുകയോ റോഡ് റീ-ടാറിങ് ചെയ്ത് ഗതാഗതയോഗ്യമാക്കുകയോ ചെയ്തിട്ടില്ല.ഇതാണ് വ്യാപാരികൾക്ക് ദുരിതമാകുന്നത്. അധികൃതരുടെ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടാകാത്തതിനെ തുടർന്ന് വ്യാപാരികൾ കാസറഗോഡ് വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളെയും വിവരം അറിയിച്ചിരുന്നു.
മാസങ്ങളായിട്ടുള്ള കച്ചവടത്തിലെ അനിശ്ചിതത്വം മൂലം വാടകയും ശമ്പളവുമൊ ക്കെ എങ്ങനെ കൊടുക്കാനാണെന്ന് വ്യാപാരികൾ സങ്കടം പറയുന്നുണ്ട്.വാങ്ങിവെച്ച സാധനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുന്നു.വലിയ നഷ്ടമാണെന്ന് കച്ചവടക്കാർ പറയുന്നുമുണ്ട്.റോഡ് അടിയന്തരമായി റീ ടാറിങ് ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

Post a Comment