JHL

JHL

ഡോ:ഫൈറൂസ് ഹസീന എംബിബിഎസിന് എം ഡി കോച്ചിംഗ് പഠനത്തിൽ താല്പര്യം, "ഐപാഡ്'' സമ്മാനിച്ച് നാട്ടുകാർ

മൊഗ്രാൽ. മൊഗ്രാൽ ജിവിഎച്ച്എസ്എസ് സ്കൂളിൽ പഠിച്ച് ഉന്നത വിദ്യാഭ്യാസം നേടി എംബിബിഎസ്  കരസ്ഥമാക്കി നാടിന് അഭിമാനമായി മാറിയ ഡോ: ഫൈറൂസ് ഹസീനയ്ക്ക് എംഡി കോച്ചിംഗ് പഠനത്തിനാവശ്യമായ "ഐപാഡ് ''സമ്മാനിച്ച് നാട്ടുകാർ.

 ഡോ:ഫൈറൂസ് ഹസീന എം ഡി കോച്ചിംഗ് പഠനത്തിൽ താൽപര്യം പ്രകടിപ്പിച്ചപ്പോൾ അഭിനന്ദനങ്ങൾ അറിയിച്ച നാട്ടുകാരാണ് പ്രോത്സാഹനം എന്ന നിലയിൽ ഡോക്ടർക്ക് പഠനത്തിന് ആവശ്യമായ  "ഐപാഡ്"
സമ്മാനിക്കാൻ തീരുമാനിച്ചത്. ഇതിന് വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും, പ്രവാസി വ്യവസായികളും, ദേശീയവേദി അംഗങ്ങളും കൈകോർക്കുകയായിരുന്നു.

 മൊഗ്രാൽ ദേശീയവേദി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ പ്രവാസി വ്യവസായിയും മൊഗ്രാൽ വലിയ ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡണ്ടുമായ കെഎം അബ്ദുല്ല കുഞ്ഞി സ്പിക്, സിജി ജില്ലാ കോർഡിനേറ്റർ പി മുഹമ്മദ് നിസാർ പെർവാഡ് എന്നിവർ ചേർന്ന് ഐപാഡ് ഡോ: ഫൈറൂസയ്ക്ക് സമ്മാനിച്ചു. എം മാഹിൻ മാസ്റ്റർ പരിപാടിയെ കുറിച്ച് വിശദീകരിച്ചു. ദേശീയവേദി ആക്ടിംഗ് പ്രസിഡണ്ട് എംഎ അബൂബക്കർ സിദ്ദീഖ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എം എ അബ്ദുൽ റഹ്മാൻ സുർത്തിമുല്ല,മൊഗ്രാൽ ടൗൺ ഷാഫി ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡണ്ട് പിഎ ആസിഫ്,സെഡ് എ മൊഗ്രാൽ,പിടിഎ പ്രസിഡണ്ട് അഷ്റഫ് പെർവാഡ്,ദേശീയവേദി ട്രഷററും,ഡോ: ഫൈറൂസയുടെ പിതാവുമായ പിഎം മുഹമ്മദ് കുഞ്ഞി ടൈൽസ് എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു.ജന: സെക്രട്ടറി എംഎ മൂസ സ്വാഗതം പറഞ്ഞു.

 മൊഗ്രാൽ ദേശീയവേദി വൈസ് പ്രസിഡണ്ട് മുഹമ്മദ് അബ്ക്കോ,ജോ: സെക്രട്ടറി അഷ്റഫ് സാഹിബ്, എക്സിക്യൂട്ടീവ് അംഗങ്ങളായ കാദർ മൊഗ്രാൽ, വിജയകുമാർ, മുഹമ്മദ് സ്മാർട്ട്‌, എച്ച് എം കരീം, അബ്ദുള്ള കുഞ്ഞി നട്പ്പളം,ഖാലിദ് സിംഗർ, മുനീർ മുന്നി ദേശീയവേദി സീനിയർ അംഗങ്ങളായ ഹമീദ് പെർവാഡ്,ഹസ്സൻ ലൗൻഡ്രി എന്നിവർ പരിപാടിക്ക്  നേതൃത്വം നൽകി.ഡോ:ഫൈറൂസ് ഹസീന നന്ദി പറഞ്ഞു.

No comments