അണങ്കൂരിലെ എൻട്രി പോയിന്റ് ഇനി എക്സിറ്റ് പോയിന്റ്; നുള്ളിപ്പാടി, അണങ്കൂർ, വിദ്യാനഗർ, സിവിൽ സ്റ്റേഷൻ, കോടതി കോംപ്ലക്സ്, നായന്മാർമൂല ഭാഗങ്ങളിലേക്ക് പോകേണ്ടവർക്ക് അടുക്കത്ത്ബയലിൽ സർവീസ് റോഡിലേക്ക് ഇറങ്ങണ്ട
കാസർകോട് ∙ ദേശീയപാത അണങ്കൂറിൽ അടിപ്പാത കഴിഞ്ഞ് സർവീസ് റോഡിൽ പ്രധാന പാതയിലേക്കുള്ള എൻട്രി പോയിന്റ് ഒഴിവാക്കി. പകരം ഇത് പ്രധാന പാതയിൽ നിന്ന് പുറത്തു സർവീസ് റോഡിലേക്ക് ഇറങ്ങുന്നതിനുള്ള എക്സിറ്റ് പോയിന്റായി മാറ്റി.കാസർകോട് ഫ്ലൈഓവറിൽ നിന്ന് നഗരത്തിലെ ആദ്യ എക്സിറ്റ് പോയിന്റായി ഇത്. പുറത്തു കടക്കുന്ന വാഹനങ്ങൾക്ക് വിദ്യാനഗർ– ഉളിയത്തടുക്ക റോഡ് ജംക്‌ഷൻ, ബിസി റോഡ് ജംക്‌്ഷൻ കഴിഞ്ഞ് നിലവിലുള്ള എൻട്രി പോയിന്റ് വഴി പ്രധാന ഹൈവേയിലേക്ക് പ്രവേശിക്കാം.നേരത്തെ കുമ്പള, മൊഗ്രാൽപുത്തൂർ, എരിയാൽ, ചൗക്കി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾക്ക് കാസർകോട് പുതിയ ബസ് സ്റ്റാൻഡ്, നുള്ളിപ്പാടി, അണങ്കൂർ, വിദ്യാനഗർ, നാലാംമൈൽ ഭാഗങ്ങളിൽ എത്താൻ അടുക്കത്ത്ബയലിൽ പ്രധാന പാതയിൽ നിന്ന് സർവീസ് റോഡിലേക്ക് ഇറങ്ങണമായിരുന്നു അല്ലെങ്കിൽ നായന്മാർമൂല കഴിഞ്ഞ് സന്തോഷ് നഗറിൽ പോയി തിരിച്ചുവരണമായിരുന്നു.
അണങ്കൂറിൽ എക്സിറ്റ് പോയിന്റ് ആയതോടെ കാസർകോട് പുതിയ ബസ് സ്റ്റാൻഡ്, നുള്ളിപ്പാടി, അണങ്കൂർ, വിദ്യാനഗർ, സിവിൽ സ്റ്റേഷൻ, കോടതി കോംപ്ലക്സ്, നായന്മാർമൂല ഭാഗങ്ങളിലേക്ക് പോകേണ്ടവർക്ക് എളുപ്പമാവും. മാത്രമല്ല കറന്തക്കാട് – കാസർകോട് പുതിയ ബസ് സ്റ്റാൻഡ് ഭാഗത്തുള്ള ഗതാഗതക്കുരുക്കിനും പരിഹാരമായി. അണങ്കൂറിൽ എക്സിറ്റ് വഴി വരുന്ന വാഹനങ്ങൾക്ക് മറുവശം സർവീസ് റോഡിലേക്ക് കടക്കണമെങ്കിൽ വിദ്യാനഗറിലും ബിസി റോഡിലും അടിപ്പാത വഴി സൗകര്യവുമുണ്ട്.നായന്മാർമൂല, ചെർക്കള ഭാഗത്തേക്ക് പ്രധാന പാതയിലെത്താൻ ബി സി റോഡ് കഴിഞ്ഞുള്ള എൻട്രി പോയിന്റിലും ബിസി റോഡ്, വിദ്യാനഗർ നുള്ളിപ്പാടി, കാസർകോട്, കുമ്പള ഭാഗങ്ങളിലേക്ക് പോകാൻ അണങ്കൂറിലെ എൻട്രി പോയിന്റിലും വഴി പ്രവേശിക്കാം.എൻ.എ.നെല്ലിക്കുന്ന് എംഎൽഎ, നഗരസഭ അംഗം മജീദ് കൊല്ലമ്പാടി, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേ.ഴ്സ് തുടങ്ങി വിവിധ സംഘടനകളുടെയും ജനപ്രതിനിധികളുടെയും കലക്ടറുടെയും ഇടപെടലാണ് യാത്രക്കാർക്ക് അനുകൂലമായ മാറ്റത്തിനു വഴിയൊരുക്കിയത്
Post a Comment