JHL

JHL

മൊഗ്രാൽ ഗവൺമെന്റ് യൂനാനി ആശുപത്രിക്ക് വീണ്ടും സർക്കാർ പുരസ്കാരം

മൊഗ്രാൽ : കുമ്പള പഞ്ചായത്ത് മൊഗ്രാൽ ഗവ: യുനാനി ആശുപത്രിക്ക് "കായകൽപ'' പുരസ്കാരം.സർക്കാർ ആരോഗ്യ സ്ഥാപനങ്ങളുടെ ശുചിത്വം,മാലിന്യ പരിപാലനം,അണുബാധ നിയന്ത്രണം എന്നിവയിലെ മികച്ച പ്രവർത്തനത്തിനാണ് സംസ്ഥാന സർക്കാറിൻ്റെ അംഗീകാരം ലഭിച്ചത്. 

ഭാരതീയ ചികിത്സാ വകുപ്പ് ഡിസ്പെൻസറി വിഭാഗത്തിൽ 94.58 ശതമാനം സ്കോറോടെ ജില്ലയിൽ രണ്ടാം സ്ഥാനമാണ് ലഭിച്ചത്.കുമ്പള പഞ്ചായത്തിൻ്റെയും,ഭാരതീയ ചികിത്സാ വകുപ്പിൻ്റെയും, നാഷണൽ ആയുഷ് മിഷൻ്റേയും സംയുക്ത പ്രവർത്തനമാണ് ഈ ആതുരാലയത്തെ ഉന്നതിയിലെത്തിച്ചത്.
കുമ്പള പഞ്ചായത്ത് പ്രസിഡൻ്റ് യൂ പി താഹിറാ-യൂസുഫ് ചെയർപേഴ്സനും, മെഡിക്കൽ ഓഫീസർ ഡോ. ഷക്കീർഅലി കൺവീനറുമായ ആശുപത്രി വികസന സമിതിയാണ് നാട്ടുകാരുടെ പങ്കാളിത്തത്തോടെ വിപുലമായ സൗകര്യമൊരുക്കിയത്.പഞ്ചായത്ത് വൈസ് പ്രസിഡൻ്റും വാർഡ് മെമ്പറുമായ നാസർ മൊഗ്രാലിൻ്റേയും, ആശുപത്രി ജീവനക്കാരുടേയും മികച്ച പ്രവർത്തത്തിൻ്റെയും കൂട്ടായ്മയുടേയും കൂടിയാണ് ഈ പുരസ്കാരം. അംഗീകാരം ആശുപത്രിയെ കൂടുതൽ ജനകീയമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് യൂപി താഹിറാ-യൂസുഫ് പറഞ്ഞു.

No comments