ഫുട് ഓവർ ബ്രിഡ്ജുള്ളത് അര കിലോ മീറ്റർ അകലെ മുട്ടത്ത്:ഷിറിയ സ്കൂളിലേക്ക് പോകാൻ വിദ്യാർഥികൾ ദേശീയപാത മതിൽ ചാടുന്നു, അപകടസാധ്യതയെന്ന് നാട്ടുകാരും,രക്ഷിതാക്കളും
ഷിറിയ.ഷിറിയ സ്കൂളിലേക്ക് പോകാൻ വിദ്യാർഥികൾ എളുപ്പവഴി എന്ന നിലയിൽ ദേശീയപാത മതിൽ ചാടുന്നത് അപകടസാധ്യത കൂട്ടുന്നു.അര കിലോമീറ്റർ അകലെ മുട്ടത്തുള്ള ഫുട് ഓവർ ബ്രിഡ്ജ് ഉപയോഗപ്പെടുത്താൻ കുറേ നടക്കണമെ ന്നുള്ളതുകൊണ്ടാണ് എളുപ്പവഴി എന്ന നിലയിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ ദേശീയപാത മതിൽ ചാടി സ്കൂളിലെത്താൻ ശ്രമിക്കുന്നത്.
സിറിയ സ്കൂളിന് സമീപം അടിപ്പാതയോ,ഫുട് ഓവർ ബ്രിഡ്ജോ അനുവദിച്ചു തരണമെന്ന് നാട്ടുകാർ നിരന്തരമായി ആവശ്യപ്പെട്ട് വരുന്നതാണ്.ഇത് സംബന്ധിച്ച് നാട്ടുകാരും,പിടിഎയും ബന്ധപ്പെട്ടവർക്കും, കേന്ദ്ര-സംസ്ഥാന മന്ത്രിമാർക്കും, ജനപ്രതിനിധികൾക്കും, വകുപ്പ് തല ഉദ്യോഗസ്ഥർക്കും നിവേദനങ്ങളും നൽകിയിരുന്നു.എന്നാൽ ഇതിനായി അനുകൂല നടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം.
സ്കൂളിനു സമീപത്തായി ഫുട് ഓവർ ബ്രിഡ്ജ് നിർമ്മിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ഇപ്പോൾ നാട്ടുകാരും പിടിഎയും ആവശ്യപ്പെടുന്നത്. ഇതിനായി അധികൃതരെ ഇപ്പോഴും സമീപിക്കുന്നുണ്ട്. ആവശ്യമായ സ്ഥലങ്ങളിൽ ഫുട് ഓവർ ബ്രിഡ്ജ് നിർമ്മിച്ചു നൽകുമെന്ന് ദേശീയപാത അതോറിറ്റിയും, ബന്ധപ്പെട്ടവരും ഇപ്പോഴും പറയുന്നുമുണ്ട്.ഇതിൽ പ്രതീക്ഷയർപ്പിച്ച് നിൽക്കുകയാണ് നാട്ടുകാർ.
Post a Comment