JHL

JHL

മൊഗ്രാൽ "കൽഡൻ കുട്ടി കുഞ്ഞാലി'' കുടുംബ സംഗമം ബന്ധങ്ങളുടെ ദൃഡത വിളിച്ചോതുന്നതായി


മൊഗ്രാൽ.പേര് കേട്ട മൊഗ്രാൽ കൽഡൺ കുട്ടി കുഞ്ഞാലി തറവാട്ടിലെ 300ഓളം വരുന്ന കുടുംബാംഗങ്ങൾ വീണ്ടും ഒത്തുചേർന്ന് ബന്ധങ്ങളുടെ ദൃഢത  ഊട്ടിയുറപ്പിച്ച് ആഘോഷമാക്കി മാറ്റി. മൊഗ്രാൽപുത്തൂരിലെ "ഡിപി ബില്ല''യിലായിരുന്നു ഏകദിന കുടുംബ സംഗമം സംഘടിപ്പിച്ചത്.  

എറണാകുളം,കണ്ണൂർ കാസർഗോഡ് ജില്ലകളിൽ വ്യാപിച്ച് കിടക്കുന്നതാണ് കൽഡൺ കുട്ടി കുഞ്ഞാലി കുടുംബാംഗങ്ങൾ. എല്ലാവർഷവും ഇത്തരത്തിൽ പരിപാടി സംഘടിപ്പിച്ച് കൊണ്ട് കുടുംബ ബന്ധങ്ങൾ അരക്കെട്ടുറപ്പിക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

 രാവിലെ 9 മണിക്ക് ആരംഭിച്ച കുടുംബ സംഗമത്തിൽ കുടുംബാംഗം അബ്ദുള്ള ഫൈസി മൊഗ്രാൽ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മുഹമ്മദ് ശുക്രിയ അധ്യക്ഷത വഹിച്ചു. എൻഎ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു.എകെഎം അഷ്റഫ് എംഎൽഎ  മുഖ്യാതിഥിയായി സംബന്ധിച്ചു.ടിഎംഎ കരീം "കുടുംബബന്ധങ്ങളുടെ പ്രാധാന്യം''എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. സംഗമത്തിൽ കുടുംബാംഗങ്ങളിൽ പെട്ട 11 ഓളം വരുന്ന ഡോക്ടർമാരെയും,മെഡിക്കൽ വിദ്യാർഥികളെയും അനുമോദിച്ചു.ചടങ്ങിൽ എൻഎ നെല്ലിക്കുന്ന് എംഎൽഎയുടെ ഛയാ ചിത്രം വരച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി ഖദീജാ ലിസ ഫോട്ടോ എൻ എ നെല്ലിക്കുന്ന് എംഎൽഎക്ക്  സമ്മാനിച്ചു. സീനിയർ കുടുംബാംഗങ്ങളായ മുഹമ്മദ് ശുക്രിയ, അവ്വമ്മ,ഖദീജ,ഉമ്മാലിമ്മ എന്നിവരെ ചടങ്ങിൽ വച്ച് ആദരിച്ചു.വിപി അബ്ദുൽ ഖാദർ ഹാജി സ്വാഗതം പറഞ്ഞു.

പരിപാടി അഫ കരീം നിയന്ത്രിച്ചു.ബിഎ മുഹമ്മദ് കുഞ്ഞി,സലാം ആലുവ,ലത്തീഫ് തവക്കൽ,അഷ്റഫ് തവക്കൽ,സിദ്ദീഖ് ബിഎ, ബഷീർ ലാലിയത്ത്, ഷാജി പാലക്കുന്ന്,കാദർ പാണലം,ഹസൈനാർ പാണലം,സിദ്ദീഖ് ഒണന്ത എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

 ഗൾഫിൽ നിന്ന് കുടുംബാംഗങ്ങളായ റഷീദ് തവക്കൽ, നൗഷാദ്,ശരീഫ് ആലുവ, സൈനുൽ ആബിദീൻ, അബ്ദുസ്സലാം,അബ്ദു, റഷീദ്,കല്ലു,തച്ചി എന്നിവർ ആശംസകൾ അറിയിച്ചു.

 പരിപാടിക്ക് തച്ചു-കരീം, ഹസീന,ആയിഷ,റോസാ- കരീം,റുക്കിയ അഷ്റഫ്, യാസില,നിഷാ ഷാജി,നസീറ എന്നിവർ നേതൃത്വം നൽകി.മുഹമ്മദ് ശുക്രി നന്ദി പറഞ്ഞു.


No comments