JHL

JHL

കുമ്പള ഗ്രാമപഞ്ചായത്തിൽ നടക്കുന്ന അഴിമതിക്കും ഭരണകെടുകാര്യസ്ഥതക്കുമെതിരെ സിപിഐഎം കുമ്പള പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ മാർച്ച് നടത്തി മാർച്ച്


കുമ്പള:  ഗ്രാമപഞ്ചായത്തിൽ നടക്കുന്ന അഴിമതിക്കും ഭരണകെടുകാര്യസ്ഥതക്കുമെതിരെ  സിപിഐഎം കുമ്പള പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ മാർച്ച് നടത്തി മാർച്ച് സിപിഐഎം കുംബള ഏരിയ സെക്രട്ടറി സി എ സുബൈർ ഉദ്ഘാടനം ചെയ്തു.
 
കുമ്പള പഞ്ചായത്തിൽ ഭരണം നടത്തുന്നവർ കൊള്ള സംഘങ്ങളെ പോലെയാണ് പെരുമാറുന്നത്..... ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുന്നതിന് റിസർച്ച് നടത്തുന്നവരായി കുമ്പള പഞ്ചായത്ത് ഭരണസമിതി മാറിയെന്നും....
ജനകീയ പ്രശ്നങ്ങളിൽ എല്ലാം മുഖം തിരിക്കുന്ന പഞ്ചായത്ത് തൊട്ടതിൽ എല്ലാം അഴിമതി നടത്തി കുമ്പളയിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണ് പഞ്ചായത്ത് ഭരണസമിതിഎന്നും സിഎ സുബൈർ കുറ്റപ്പെടുത്തി 
 
അനിൽ കുമ്പള റോട്ടിൽ നിന്നും ആരംഭിച്ച മാർച്ചിന് സിപിഐഎം കുമ്പള ലോക്കൽ സെക്രട്ടറി കെ ബി യൂസഫ് ബംബ്രാണലോക്കൽ സെക്രട്ടറി സുബ്രഹ്മണ്യൻ പഞ്ചായത്ത് സെക്രട്ടറി ജി രത്നാകര എന്നിവർ നേതൃത്വം നൽകി.....
മാർച്ച് അഭിവാദ്യം ചെയ്തുകൊണ്ട് പാർട്ടി ഏരിയ കമ്മിറ്റി അംഗം പി രഘുദേവൻ മാസ്റ്റർ സംസാരിച്ചു
 ജീ രത്നഗര സ്വാഗതവും 
 സുബ്രഹ്മണ്യൻ അധ്യക്ഷതയും വഹിച്ചു
  അഴിമതിക്കെതിരായി ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ വലിയ ജനകീയ സമരങ്ങൾക്ക് സിപിഐഎം നേതൃത്വം നൽകുമെന്ന് മാർച്ച് മുന്നറിയിപ്പു നൽകി.

No comments