മൊഗ്രാൽ കോട്ട മുഹമ്മദ് നിര്യാതനായി
മൊഗ്രാൽ.മൊഗ്രാൽ കോട്ട ഹൗസിൽ പരേതനായ കോട്ട ഇബ്രാഹിമിന്റെ മകനും, മുസ്ലിംലീഗിന്റെ സജീവ പ്രവർത്തകനുമായ മുഹമ്മദ് കോട്ട(63) നിര്യാതനായി. ആയിഷയാണ് ഉമ്മ.
കുറേക്കാലം കുമ്പള ഗ്രാമപഞ്ചായത്തിലെയും മറ്റും കരാർജോലികൾ ഏറ്റെടുത്ത് നടത്തിയിരുന്നു.യൂത്ത് ലീഗ് മൊഗ്രാൽ ശാഖ പ്രസിഡണ്ടായും പ്രവർത്തിച്ചിരുന്നു.
ഭാര്യ:ഫാത്തിമ.മക്കൾ: ത്വരീഫ്,കാതൂന. മരുമകൻ:സഹീർ കമ്പാർ.
സഹോദരങ്ങൾ:അബ്ദുൽ ഖാദർ കോട്ട,അബൂബക്കർ കോട്ട,ലത്തീഫ് കോട്ട(മൊഗ്രാൽ ദേശീയവേദി അംഗം) അബ്ദുള്ള കോട്ട, അബ്ദു,ഖദീജ,ഫാത്തിമ.
മയ്യത്ത് ഉച്ചയോടെ മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ കബറടക്കും. നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി,മുസ്ലിം ലീഗ് ശാഖാ കമ്മിറ്റി അനുശോചിച്ചു.
Post a Comment