രാജ്യാന്തര യോഗാ ദിനാചരണം; മെക് 7 മൊഗ്രാലിൽ യോഗാ ക്ലാസ് സംഘടിപ്പിച്ചു
മൊഗ്രാൽ.രാജ്യാന്തര യോഗാ ദിനാചരണത്തിന്റെ ഭാഗമായി മൊഗ്രാലിലെ പ്രഭാത വ്യായാമ കൂട്ടായ്മയായ മെക് 7ന്റെ ആഭിമുഖ്യത്തിൽ മൊഗ്രാൽ ടൗണിലെ "റഹ്മാനിയ റസ്റ്റോറന്റ്'' കമ്പൗണ്ടിൽ പ്രഭാത വ്യായാമത്തിന് ശേഷം യോഗാ ക്ലാസ് സംഘടിപ്പിച്ചു.
മെക് 7 ചീഫ് കോഡിനേറ്റർ എം മാഹിൻ മാഷിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കെ മുഹമ്മദ് കുഞ്ഞി നാങ്കി യോഗാ ക്ലാസിന് നേതൃത്വം നൽകി.ട്രെയിനർ പിഎം മുഹമ്മദ് കുഞ്ഞി ടൈൽസ് പരിപാടി നിയന്ത്രിച്ചു.
ഫോട്ടോ:രാജ്യാന്തര യോഗാ ദിനാചരണത്തിന്റെ ഭാഗമായി മൊഗ്രാലിൽ മെക് 7 സംഘടിപ്പിച്ച യോഗാ ക്ലാസ്.
Post a Comment