കുമ്പളയിൽ തെരുവ് നായ ശല്യം രൂക്ഷം;പഞ്ചായത്ത് അധികാരികൾ ഉണർന്നു പ്രവർത്തിക്കണം : എസ്ഡിപിഐ
കുമ്പള: കുമ്പള പഞ്ചായത്തിലെ വിവിധ വാർഡുകളിൽ തെരുവ് നായ ശല്യം രൂക്ഷമായി തുടരുന്നുവെന്നും കുട്ടികൾക്കും മുതിർന്നവർക്കുമടക്കം പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്ന് SDPI കുമ്പള പഞ്ചായത്ത് ട്രെഷറർ നൗഷാദ് കുമ്പള അറിയിച്ചു.മദ്രസയിലേക്കും സ്കൂളുകളിലേക്കും പോകുന്ന വിദ്യാർത്ഥികളും ജോലിക്ക് പോകുന്ന സ്ത്രീകളടക്കം എപ്പോൾ വേണമെങ്കിലും തെരുവ് നായയുടെ ആക്രമണത്തിനാരയാകാം എന്ന അവസ്ഥയാണുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ മാത്രമായി വീടുകളിൽ വളർത്തിയിരുന്ന ആടുകളെയും കോഴികളെയും കൂട്ടത്തോടെ നായ്കൾ ആക്രമിച്ചു കൊലപ്പെടുത്തുന്ന സംഭവും ഉണ്ടായിട്ടുണ്ട്.
തെരുവ് നായ ശല്യം നിയന്ത്രിക്കാൻ പഞ്ചായത്തിൻറെ ഭാഗത്ത് നിന്നും ആവശ്യമായ നടപടികൾ ഇല്ലാത്തതിനാൽ ജനങ്ങളുടെ ജീവനും വളർത്തു മൃഗങ്ങൾക്കും വലിയ വെല്ലു വിളിയാണ് നേരിടുന്നതെന്ന് നൗഷാദ് കുമ്പള കുറ്റപ്പെടുത്തി. ജനങ്ങളുടെ ജീവനും,വളർത്തു മൃഗങ്ങളുടെ സുരക്ഷയും ഉറപ്പാക്കാൻ അടിയന്തര നടപടികൾ ഗ്രാമ പഞ്ചായത്തും ജില്ലാ ഭരണകൂടവും സ്വീകരിക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.

Post a Comment