കുമ്പള പഞ്ചായത്ത് ഭരണാസമിതിയുടെ അഴിമതിക്കെതിരായി സമഗ്ര അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കണം. സിപിഐഎം
കുമ്പള: കുമ്പള ടൗണിൽ 39 ലക്ഷം ചിലവിൽ നാല് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചതിലും, 40 ലക്ഷം രൂപ ചിലവിൽ നിർമിച്ച "ടേക്ക് എ ബ്രേക്ക്" നിർമ്മാണ പ്രവർത്തിയിലും നടന്ന അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം കുമ്പള ലോക്കൽ കമ്മിറ്റി വകുപ്പ് മന്ത്രിക്കും ജില്ലാ കളക്ടർക്കും പഞ്ചായത്ത് സെക്രട്ടറിക്കും നേരത്തെ പരാതി നൽകിയിരുന്നു.
എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ പരിശോധനക്ക് ശേഷം മാത്രമേ പ്രവൃത്തിയുടെ ഫണ്ട് നൽകാൻ പാടുള്ളൂ എന്ന് സിപിഐഎം നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ തടഞ്ഞുവെച്ച ഫണ്ട് നടപടി ക്രമങ്ങൾ പാലിക്കാതെ വേഗത്തിൽ നൽകണമെന്നാവശ്യപ്പെട്ട് കരാറുകാരനും പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവുമായ മുസ്ലിം ലീഗ് നേതാവും ചേർന്ന് പഞ്ചായത്ത് സെക്രട്ടറിയെ ഭീഷണിപ്പെടുത്തുകയും ബഹളം ഉണ്ടാക്കി ഔദ്യോഗിക കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കുമ്പള പോലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. കുമ്പള പഞ്ചായത്ത് ഭരണസമിതിക്ക് നേതൃത്വം നൽകുന്ന മുസ്ലിം ലീഗ് വ്യാപകമായി അഴിമതി നടത്തി പൊതുമുതൽ കൊള്ളയടിക്കുകയാണ്. ഭരണഘടകാര്യസ്ഥത കൊണ്ട് ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്.
തുറുമുഖ വകുപ്പിന്റെ മണ്ണ്കടവ് നടത്തിപ്പുമായി ബന്ധപ്പെട്ട ലക്ഷങ്ങളുടെ അഴിമതിയാണ് പുറത്തു വരുന്നത്. പഞ്ചായത്തിലെ മുസ്ലീം ലീഗ് നേതാക്കന്മാർ അഴിമതിപ്പണം കൈപ്പറ്റിയതിന്റെ കണക്ക് യൂത്ത് ലീഗ് നേതാവ് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയതാണ് കുറുവ സംഘങ്ങളെപ്പോലെ ജനങ്ങളുടെ തലയ്ക്കടിച്ച് പൊതുമുതൽ കൊള്ളയടിക്കുകയാണ് ലീഗ് നേതൃത്വത്തിലുള്ള ഭരണസമിതി.
പഞ്ചായത്ത് ഭരണം നിയന്ത്രിക്കുന്നത് പഞ്ചായത്ത് പ്രസിഡന്റിന്റേത് ഉൾപ്പടെ വനിതാ ലീഗ് അംഗങ്ങളുടെ ഭർത്താക്കന്മാരാണ് എന്ന ആക്ഷേപം നേരത്തെത്തന്നെ ഉയർന്നുവന്നതാണ്.
ഈ അഴിമതികളില്ലെല്ലാം വിശദമായ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കണം കുമ്പള പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതക്കും എതിരെ ശക്തമായ ജനകീയ സമരത്തിന് സിപിഐഎം നേതൃത്വം നൽകണമെന്നും ജനകീയ സമരത്തിൽ മുഴുവനാളുകളും അണിനിരക്കണം എന്നും സിപിഐഎം കുമ്പള ലോക്കൽ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Post a Comment