മഴക്കാല ദുരന്തം ആവർത്തിക്കുന്നു ; കോക്കച്ചാലിനു പിന്നാലെ ബാഡൂരും വിദ്യാർത്ഥിനി മുങ്ങി മരിച്ചു
ബാഡൂർ: കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ എട്ടു വയസ്സുകാരി മുങ്ങി മരിച്ചു. എൻമകജെ ബാഡൂർ ഓണബാഗിലു സ്വദേശി മുഹമ്മദിന്റെയും ഖദീജത്ത് കുബ്റയുടെയും മകൾ ഫാത്തിമ ഹിബ ആണ് മരിച്ചത്. തിങ്കളാഴ്ച കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ അബദ്ധത്തിൽ കല്ലുവെട്ട് കുഴിയിൽ വീഴുകയായിരുന്നു. കുട്ടികളുടെ നിലവിളികേട്ട വീട്ടുകാരും പരിസരവാസികളും കുട്ടിയെ കുമ്പളയിലെ ജില്ലാ സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ബാഡൂർ പദവ് എ എൽ പി സ്കൂളിലെ മൂന്നാംതരം വിദ്യാർഥിനിയാണ് ഹിബ. ഹബീബ് റഹ്മാൻ, ആയിഷത്ത് ശിബ എന്നിവർ ഹിബയുടെ സഹോദരങ്ങളാണ്.
Post a Comment