JHL

JHL

കോയിപ്പാടി കടപ്പുറം കടൽ ഭിത്തിയും കടലെടുക്കുന്നു, തീരദേശവാസികളുടെ ആശങ്ക ഒഴിയുന്നില്ല

കുമ്പള.കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലം പിടിച്ചുനിന്ന കുമ്പള കോയിപ്പാടിയിലെ കടൽ ഭിത്തിയും കടലെടുക്കാൻ തുടങ്ങിയത് പ്രദേശവാസികളിൽ ആശങ്ക വർധിച്ചു. കുമ്പളയിലെ മറ്റു തീര മേഖലയിലെ കടൽ ഭിത്തി കൾ  ഒന്നൊന്നായി കടൽ വിഴുങ്ങുമ്പോഴും കുറച്ചൊക്കെ സംരക്ഷണ  വലയം തീർത്തത് കോയിപ്പാടിയിലെ കടൽഭിത്തിയായിരുന്നു. കടൽഭിത്തി തകരാതിരിക്കാൻ കുറച്ചുഭാഗത്ത് "ജിയോ ബാഗ്'കൊണ്ട് പൂഴി കൾ നിറച്ച് കഴിഞ വർഷം സംരക്ഷണം ഒരുക്കിയിരുന്നുവെങ്കിലും ഈ വർഷം തുടക്കത്തിൽ തന്നെയുള്ള ശക്തമായ കടലാക്രമണം കടൽ ഭിത്തികളുടെ തകർച്ചയ്ക്ക് കാരണമായി.

 കുമ്പള തീരമേഖലയിൽ കോയിപ്പാടിയിൽ മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ്.ഇവിടെയാണ് കടൽഭിത്തി തകർച്ചയെ നേരിടുന്നത്.രൂക്ഷമായ കടലേറ്റം കടൽ ഭിത്തിയും, തീരദേശ റോഡും,ഭേദിച്ച് വീട്ടുപറമ്പുകളിൽ എത്താൻ തുടങ്ങിയതാണ് മത്സ്യത്തൊഴിലാളികൾ അടക്കമുള്ള നൂറുകണക്കിന് കുടുംബാംഗങ്ങളെ ഭയാശങ്കയിലാക്കുന്നത്. കോയിപാടി ജിഎൽപി ഫിഷറീസ് സ്കൂളൊക്കെ സ്ഥിതിചെയ്യുന്നത് ഈ പ്രദേശത്താണ്.തീരദേശ റോഡ് തകർന്നാൽ പ്രദേശം തീർത്തും ഒറ്റപ്പെടും.ഇത് ഒഴിവാക്കാൻ അടിയന്തിര നടപടി വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.

 അതിനിടെ തീരസംരക്ഷണത്തിന് "ടെട്രോപോഡ് ''കടൽ ഭിത്തിക്കാനുള്ള തീരദേശവാസികളുടെ മുറവിളി അധികൃതർ കേൾക്കണം.കുമ്പളയിലെ തീരദേശ മേഖലയിൽ താമസിക്കുന്നവർക്ക്  ജീവിത-തൊഴിൽ പ്രതിസന്ധിക്ക് സംരക്ഷണം ഒരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.

No comments