തോരാത്ത മഴ:കള്ളന്മാർ ഇറങ്ങി,കുമ്പളയിൽ വ്യാപാര സ്ഥാപനത്തിൽ കവർച്ചാ ശ്രമം.
കുമ്പള.ശക്തമായ മഴ മുതലെടുത്ത് കള്ളന്മാരും ഇറങ്ങി.കുമ്പളയിൽ വ്യാപാര സ്ഥാപനത്തിൽ കവർച്ചാ ശ്രമം. കുമ്പള മീപ്പിരി സെന്ററിലെ "ശാദി മഹൽ''വെഡിങ് സെന്ററിലാണ് രാത്രി കവർച്ചാ ശ്രമം നടന്നത്.രാവിലെ ഗ്ലാസ് തകർന്ന് കിടക്കുന്നത് കണ്ട് തൊട്ടടുത്ത കട ഉടമയാണ് വിവരം കട ഉടമ ഹംസ മൊഗ്രാലിനെ വിളിച്ചു പറഞ്ഞത്.ഷെട്ടർ സെൻട്രൽ ലോക്ക് സിസ്റ്റ മായതിനാൽ കള്ളന്മാർക്ക് അകത്ത് കടക്കാനായിട്ടില്ല. ഡിസ്പ്ലൈയ്ക്ക് ഒരുക്കിയ ഗ്ലാസ് തകർത്താണ് കവർച്ചാ ശ്രമം നടത്തിയത്. ഡിസ്പ്ലൈയിൽ ഉണ്ടായിരുന്ന വിലപിടിപ്പുള്ള 2ജോഡി ഡ്രസ്സുകൾ മോഷണം പോയിട്ടുണ്ട്.അതോടൊപ്പം മൊബൈൽ ഹട്ട് മൊബൈൽ ഷോപ്പിലും,കുട്ടീസ് കിഡ്സ് ഷോപ്പിലും പൂട്ട് പൊളിച്ച് കവർച്ചാ ശ്രമം നടന്നിട്ടുണ്ട്.ഇവിടെയും ഷർട്ടറിന്റെ സെൻഡ്രൽ ലോക്ക് കവർച്ചയ്ക്ക് തടസ്സമായി. കവർച്ചാ ശ്രമം നടന്ന കടകൾ കുമ്പള സി ഐ വിനോദ് കുമാർ പരിശോധിച്ചു. അടുത്തുള്ള സിസിടിവി ക്യാമറകൾ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അദ്ദേഹം പറഞ്ഞു
Post a Comment