JHL

JHL

ജനങ്ങളെ ദ്രോഹിച്ചു കുമ്പളയിൽ റോഡ് പണി.ബസ്സുകൾ ടൗണിൽ കയറുന്നില്ല, യാത്രക്കാരെ ഇറക്കുന്നത് അര കിലോമീറ്റർ അകലെ.


കുമ്പള.കുമ്പളയിൽ ദേശീയ പാതയോട് അനുബന്ധിച്ചുള്ള സർവീസ് റോഡ് അറ്റക്കുറ്റ പണികൾ ക്കായി പകൽ സമയത്ത് അടച്ചിടുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു.

ഇന്ന് ജൂൺ 26 വ്യാഴാഴ്ച രാവിലെ യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് പൊടുന്നനെ കുമ്പള ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രം മുതൽ കുമ്പള ടൌൺ വരെയുള്ള സർവീസ് റോഡ് ടാറിംഗിനായും, ഡ്രൈനെജ് പണിയുടെയും പേരിൽ അടച്ചിട്ടത്.ഇത് മൂലം തലപ്പാടി ഭാഗത്ത് നിന്ന് വരുന്ന ബസുകൾ കുമ്പള ബസ് സ്റ്റാൻഡിൽ പ്രവേശിക്കാതെ ഹൈവേയിൽ കൂടി തന്നെ തിരിച്ചു വിട്ടിരി ക്കുകയാണ്. ഇപ്പോൾ ചെറു വാഹനങ്ങൾ കിലോമീറ്റർ താണ്ടിയാണ് നഗരത്തിൽ പ്രവേശിക്കേണ്ടത്. കുമ്പള ബസ്സ് സ്റ്റാൻഡിൽ നിന്ന് അര കിലോമീറ്റർ ദൂരെയാണ് ഇപ്പോൾ ബസുകൾ നിർത്തി യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും.ഇത് കൈക്കുഞ്ഞുങ്ങളുമായി വരുന്ന സ്ത്രീകൾ ക്കും, പ്രായമായവർക്കും വിദ്യാർത്ഥികൾക്കും ഏറെ ദുരിതമാകുന്നുണ്ട്.

ബസ് ഗതാഗതം നിലക്കുന്ന രാത്രി ഒൻപതു മണിക്ക് ശേഷം ചെയ്യാവുന്ന ഈ പ്രവർത്തി പകൽ സമയത്ത് യാതൊരു മുന്നറിയിപ്പും കൂടാതെ പൊടുന്നനെ സർവീസ് റോഡ് അടച്ചിട്ടു ചെയ്യുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയായാണ് പൊതുജനം വിലയിരുത്തുന്നത്. പ്രതിഷേധം നാട്ടുകാർ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്.

No comments