എം എസ് സി ക്രിക്കറ്റേഴ്സ് മൊഗ്രാലിൽ ക്രിക്കറ്റ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. പ്രിയദർശിനി ക്രിക്കട്ടേഴ്സ് ടീം ജേതാക്കൾ.
മൊഗ്രാൽ.മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിന്റെ കീഴിലുള്ള എംഎസ് സി ക്രിക്കറ്റേഴ്സിന്റെ ആഭിമുഖ്യത്തിൽ അൽ ജിഹാൻ ട്രേഡേഴ്സ്, നമാൻസ് ഓട്ടോമൊബൈൽസ് സ്പോൺസർ ചെയ്ത മൻസൂൺ ട്രോഫിക്കായി ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു.
മൊഗ്രാൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് സംഘടിപ്പിച്ച ടൂർണമെന്റിൽ ലണ്ടൻ സ്ക്വാഡ്,ഗൂഗ്ളി ഗ്യാങ്, പ്രിയദർശിനി ക്രിക്കറ്റേഴ്സ് കെകെപ്പുറം,അൽ ശബാബ് മുഗു എന്നീ നാല് ടീമുകൾ പങ്കെടുത്തു.
ആവേശകരമായ ഫൈനൽ മത്സരത്തിൽ ട്രോസ് നേടിയ ഗൂഗ്ലി ഗ്യാങ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.എട്ടു ഓവറിൽ 66 റൺസ് എടുത്തു.മറുപടി ബാറ്റിംഗിന് ഇറങ്ങിയ ടീം പ്രിയദർശിനി ക്രിക്കറ്റേഴ്സ് കെ കെ പുറം അവസാന ഒരു ഓവറിൽ 11 റൺസ് വേണ്ടിയിരുന്നത് രണ്ട് സിക്സറുകളുടെ പിൻബലത്തോടെ ടീമിനെ വിജയത്തിലെത്തിച്ചു.ടീം അംഗം എംപി മുനീറിന്റെതായിരുന്നു രണ്ട് സിക്സറുകൾ.
ടൂർണമെന്റിൽ ഫൈനലിലെ മികച്ച കളിക്കാരനായി പ്രിയദർശിനി ക്രിക്കറ്റേഴ്സ് ടീം ക്യാപ്റ്റൻ സിദ്ദിഖ് കെകെ തെരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിലെ മികച്ച താരമായി ആരിഫ് എംകെയും,മികച്ച ബാറ്റ്സ്മാനായി എംപി മുനീറിനെയും,മികച്ച ബൗളറായി സൈപ്പു ഗസമ്മിനെയും തിരഞ്ഞെടുത്തു. വിജയികൾക്ക് ഷാഹുലണ്ടൻ,സിദ്ധീഖ് സ്ട്രിക് എന്നിവർ ട്രോഫികൾ സമ്മാനിച്ചു.ടൂർണ്ണമെന്റിന് എംഎസ് സി ക്രിക്കറ്റേഴ്സ് അംഗങ്ങളായ ശിഖാഫത്ത്,അർഫാ ത്ത്,മുഹമ്മദ്,ഇർഷാദ് ജബ്ബാർ,അജ്മൽ എന്നിവർ നേതൃത്വം നൽകി.

Post a Comment