കുമ്പള ജി.എച്ച്.എസ്. സ്കൂളിൽ വായനാദിനം
കുമ്പള(www.truenewsmalayalam.com) : കുട്ടികളിൽ വായനയുടെ മധുരം പകരാൻ ജമാഅത്തെ ഇസ്ലാമി കുമ്പള വനിതാ ഏരിയ പ്രവർത്തകർ കുട്ടികൾക്കായി ക്വിസ് പ്രോഗ്രാം നടത്തി .നാല്പതോളം വരുന്ന കുട്ടികൾ ക്വിസിൽ പങ്കെടുത്തു.മത്സരബുദ്ധിയോടെയുള്ള കുട്ടികളുടെ മത്സരം ഒന്നര മണിക്കൂർ വരെ നീണ്ടുനിന്നു.ഒന്നും രണ്ടും മൂന്നും നാലും സ്ഥാനം ലഭിച്ചവർക്ക് സമ്മാനങ്ങൾ നൽകി.പങ്കെടുത്ത കുട്ടികൾക്കും സമ്മാനങ്ങൾ നൽകി.സ്കൂളിലെ നിർദ്ദനരായ 17 കുട്ടികൾക്ക് നോട്ട് ബുക്കുകളും നൽകി.
ജമാഅത്തെ ഇസ്ലാമി കുമ്പള വനിതാ ഏരിയ അസിസ്റ്റന്റ് കൺവീനർ സക്കീന അക്ബർ ,സെക്രട്ടറി നദീറ,പി.ആർ.മീഡിയ കൺവീനർ സഹീറ അബ്ദുൽ ലത്തീഫ് ,വിദ്യാരംഗം അധ്യാപിക റീന ടീച്ചർ,പ്രിയ ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.എച്ച്.എം.ശൈലജ ടീച്ചർ സമാപനം നടത്തി.

Post a Comment