കുമ്പള കോയിപ്പാടി കടപ്പുറത്ത് ബാരൽ കരക്കടിഞ്ഞു; തകർന്ന കപ്പലിലേതെന്ന് സംശയം
കുമ്പള : കുമ്പള കോയിപ്പാടി കടപ്പുറത്ത് ബാരൽ കരക്കടിഞ്ഞു. കുമ്പള അഴിമുഖത്തിനടുത്ത് പുഴയിലാണ് നീല നിറത്തിലുള്ള വലിയ ബാരൽ കാണപ്പെട്ടത്. പ്രദേശവാസിയായ സയ്യിദ് എന്നയാളാണ് ഞായറാഴ്ച വൈകുന്നേരം നാലു മണിയോടടുത്ത് പുഴയിൽ ഒഴുകി നടക്കുന്ന ബാരൽ കണ്ടത്. ഉടനെ തീരദേശ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്നു കുമ്പള തീരദേശ പൊലീസ് സ്റ്റേഷൻ, കുമ്പള പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ബാരൽ പരിശോധിച്ചു. കടലിൽ തകർന്ന കപ്പലിൽ നിന്ന് കരക്കടിഞ്ഞ ബാരൽ ആവാം ഇതെന്നാണ് പൊലീസ് നിഗമനം. ബാരലിന് അകത്ത് നൈട്രിക് ആസിഡ് ആണെന്ന് പൊലീസ് കരുതുന്നു.
Post a Comment