മൊഗ്രാൽ ജിവിഎച്ച് എസ്എസിൽ ഭൗതിക സൗകര്യ വികസനത്തിൽ വലിയ മുന്നേറ്റമുണ്ടായി. -എകെഎം അഷറഫ് എംഎൽഎ.
മൊഗ്രാൽ.സ്കൂൾ പിടിഎ-എസ്എംസി കളുടെയും,സ്റ്റാഫ് കൗൺസിലിന്റെയും നല്ലവരായ നാട്ടുകാരുടെയും ഒരുമയോടെയുള്ള പ്രവർത്തനത്തിന്റെ ഫലമാണ് ജനപ്രതിനിധികളുടെ പിന്തുണയോടെ മൊഗ്രാൽ ജിവിഎച്ച്എസ്എസ് ൽ ഭൗതിക സൗകര്യ വികസനത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാനാ യതെന്നും,ഇത് മാതൃകയാണെന്നും മഞ്ചേശ്വരം എംഎൽഎ എകെഎം അഷറഫ് അഭിപ്രായപ്പെട്ടു. മൊഗ്രാൽ ജീവിച്ച്എസ്എസ്ൽ കുമ്പള സബ് ജില്ലാ സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഠനപ്രവർത്തനങ്ങൾ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി സാങ്കേതിക വിദ്യാ സാധ്യതകൾ വലിയതോതിൽ പ്രയോജനപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പിന് കേരളത്തിൽ കഴിഞ്ഞിട്ടുണ്ട്.അത് നിലനിർത്താൻ നമുക്ക് തുടർന്നും കഴിയണം. സ്കൂൾ പഠനം സുന്ദരവും,രസകരവും ആനന്ദകരവുമായി അനുഭവിക്കാൻ വിദ്യാർത്ഥികൾക്ക് കഴിയണം.ഇതിന് അധ്യാപകർക്കൊപ്പം, രക്ഷിതാക്കളുടെ നിരന്തരമായ ഇടപെടലുകളും വേണമെന്ന് എംഎൽഎ പറഞ്ഞു.
ചടങ്ങിൽ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് താഹിറാ- യൂസഫ് അധ്യക്ഷത വഹിച്ചു.സ്കൂൾ എച്ച് എം ഇൻ ചാർജ് ജാൻ സി ചെല്ലപ്പൻ സ്വാഗതം പറഞ്ഞു.കുമ്പള എ ഇ ഒ ശശിധര ആമുഖ പ്രഭാഷണം നടത്തി. കുമ്പള ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റിയാസ് മൊഗ്രാൽ,താഹിറാ- സംഷീർ,ജയറാം (ബിപിസി കുമ്പള), ഗിരീഷ് ബാബു(ഡയറ്റ്), പിടിഎ പ്രസിഡണ്ട് അഷ്റഫ് പെർവാഡ്, വൈസ് പ്രസിഡണ്ട് ലത്തീഫ് കൊപ്പളം, എസ്.എം.സി ചെയർമാൻ ആരിഫ്, വൈസ് ചെയർപേഴ്സൺ നജ്മുന്നീസ,മദർ പി ടി എ പ്രസിഡണ്ട് റംലാ- സലാം എന്നിവർ ആശംസകൾ നേർന്നു. വിജുമോൻ പയ്യാടത്ത് നന്ദി പറഞ്ഞു.

Post a Comment