'ദേശീയപാത വികസനം: ഗ്രാമീണ റോഡുളൊക്കെ വെള്ളത്തിനടിയിൽ, എങ്ങും യാത്രാ ദുരിതവും' - മൊഗ്രാൽ പുത്തൂർ മണ്ഡലം കോൺഗ്രസ്
മൊഗ്രാൽ പുത്തൂർ : അശാസ്ത്രീയമായ ദേശീയപാത വികസനത്തിൽ സർവ്വീസ് റോഡുകളിലൊക്കെയും വെള്ളo കെട്ടിനിൽക്കുന്നതിനാൽ ജനങ്ങൾ ഏറെ ദുരിതം അനുഭവിക്കുകയാണെന്ന് മൊഗ്രാൽ പുത്തൂർ മണ്ഡലം കോൺഗ്രസ് പ്രവർത്തക സമിതി യോഗം വിലയിരുത്തി. കരാർ കമ്പനിയും ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരും വിഷയത്തിൽ തങ്ങൾ ഒന്നും അറിഞ്ഞില്ലെന്ന രീതിയിൽ കൈ മലർത്തുകയാണ്.
ഇതിനെതിരെ യുക്തമായ ഇടപ്പെടൽ ഉണ്ടാവണമെന്ന് വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു.
കാലവർഷം തുടങ്ങിയത് മുതൽ ഗ്രാമീണ മേഖലകളിലൊക്കെ ദുരിതം വിതക്കുന്ന എൻഎച്ച്-66 ദേശീയപാതയിലെ ആശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങൾക്കെതീരെ വ്യാപകമായ പരാതികളാണ് ഉയർന്നുവരുന്നത് എന്ന് യോഗം വിലയിരുത്തി.
യോഗത്തിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വേലായുധന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കെ.പി.സി സി. നിർവ്വാഹക സമിതി അംഗം ഹക്കീം കുന്നിൽ ഉൽഘാടനം ചെയ്തു. ബ്ലോക് കോൺഗ്രസ് പ്രസിഡന്റ് രാജീവൻ നമ്പ്യാർ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായ് നടത്തേണ്ട പ്രവർത്തനത്തെ കുറിച്ച് സംസാരിച്ചു. മനാഫ് നുള്ളിപ്പാടി,നാരായണൻ നായർ, ഹനീഫ് കടപ്പുറം, ആബിദ് ഇടച്ചേരി, മുകുന്ദൻ മാസ്റ്റർ, അഹ്മദ് ചൗക്കി, കുഞ്ഞികണ്ണൻ, മോഹനൻ, ഇസ്മയിൽ, ഗഫൂർ കല്ലങ്കെെ, എൻ എ അസൈനാർ എന്നിവർ സംസാരിച്ചു. ഹമീദ് കാവിൽ സ്വാഗതവും, വിജയകുമാർ നന്ദിയും പറഞ്ഞു.

Post a Comment