എസ്ഡിപിഐ പതിനേഴാം സ്ഥാപക ദിനം ആചരിച്ചു
കുമ്പള : ജൂൺ 21 സ്ഥാപക ദിനത്തോടനുബന്ധിച്ച് കുമ്പള പഞ്ചായത്ത് കമ്മിറ്റി ടൗണിൽ പതാക ഉയർത്തി.
പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് നാസർ ബംബ്രാണ പതാക ഉയർത്തുകയും
മണ്ഡലം വൈസ് പ്രസിഡന്റും കുമ്പള ഗ്രാമ പഞ്ചായത്ത് അംഗവുമായ അൻവർ ആരിക്കാടി പാർട്ടി സന്ദേശം വായിക്കുകയും ചെയ്തു.
കഴിഞ്ഞ 16 വർഷക്കാലം പാർട്ടി വലിയ പ്രതിസന്ധികൾ നേരിടുമ്പോഴും ജനക്ഷേമ പ്രവർത്തനങ്ങൾക്കും ജനകീയ ഇടപെടലുകൾക്കും മുൻതൂക്കം നൽകിയെന്നും അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദമാവാനും സംഘപരിവാർ ഫാസിസ്റ്റുകൾക്കെതിരെ കൃത്യമായ നിലപാടെടുക്കാനും പാർട്ടിക്ക് സാധിച്ചിട്ടുണ്ടെന്നും പാർട്ടി പ്രസിഡന്റ് നാസർ ബംബ്രാണ പറഞ്ഞു.
ഭരണ കൂടവും അന്യോഷണ ഏജൻസികളും കള്ള കേസുകളുണ്ടാക്കി പാർട്ടിയുടെ ദേശീയ പ്രസിഡന്റിനെയടക്കം ഒരുപാട് നേതൃത്വങ്ങളെ ജയിലലടച്ചും വേട്ടയാടൽ തുടരുമ്പോഴും രാജ്യത്തിന്റെ 23 ഓളം സംസ്ഥാങ്ങളിൽ പാർട്ടിയുടെ പ്രവർത്തനം ശക്തായി ഉണ്ടെന്നും കൂട്ടിച്ചേർത്തു.
പഞ്ചായത്ത് ട്രെഷറർ നൗഷാദ് കുമ്പള,പാർട്ടി പഞ്ചായത്ത് കമ്മിറ്റി അംഗം അഷ്റഫ് സിഎം,ടൗൺ ബ്രാഞ്ച് പ്രസിഡന്റ് മൻസൂർ കുമ്പള എന്നിവർ പങ്കെടുത്തു.
Post a Comment