JHL

JHL

നാടന്‍ പാട്ടിന്റെ താളത്തിലാടി ‘വിദ്യാരംഗ’ത്തിനു തുടക്കം

പേരാൽ: ജി.ജെ.ബി.എസ് പേരാലിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം അധ്യാപികയും നാടൻപാട്ടു കലാകാരിയുമായ ശ്രീമതി. അതുല്യ നിർവഹിച്ചു. മഴഭാവങ്ങളും കൃഷിയനുഭവങ്ങളും പ്രമേയമാകുന്ന നാടൻപാട്ടുകൾ പാടിയപ്പോൾ കുട്ടികൾ വായ്ത്താരി പാടി ചുവടുവെച്ചു. 
അതുല്യ ടീച്ചർക്കുള്ള വിദ്യാലയത്തിന്റെ ഉപഹാരം ഹെഡ്മാസ്റ്റർ ശ്രീഹർഷ, പി.ടി.എ വൈസ് പ്രസിഡന്റ് മൊയ്തീൻ എന്നിവർ ചേർന്ന് നൽകി. ഹെഡ് മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി ദീപ രാജഗോപാൽ സ്വാഗതവും ശിഹാബ് മൊഗ്രാൽ നന്ദിയും പറഞ്ഞു.

No comments