JHL

JHL

ജൂൺ 14:അന്താരാഷ്ട്ര രക്തദാന ദിനം:രക്തദാനം ജീവിതചര്യയാക്കിയ നിസ്വാർത്ഥ സേവകൻ കെ പി മുഹമ്മദ് സ്മാർട്ടിന് മൊഗ്രാൽ ദേശീയവേദി "സ്നേഹാദരവ്''നൽകും

മൊഗ്രാൽ:"രക്തദാനം മനുഷ്യമനസ്സുകളിലെ നന്മയുടെ നേർക്കാഴ്ച''എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് എല്ലാവർഷവും ജൂൺ 14ന് ലോക രക്തദാന ദിനമായി ആചരിച്ചു പോരുന്നു.മനുഷ്യരെ രക്തദാതാക്കളാക്കുവാൻ പ്രോത്സാഹിപ്പിക്കുകയും,അത്തരം ആളുകളോടുള്ള നന്ദി പറച്ചിലുമാണ് ഈ ദിനത്തിലെ പ്രധാന ലക്ഷ്യം.

 ജീവിതത്തിലെ മറ്റെന്ത് തിരക്കിനെക്കാളും വിലയർപ്പിക്കുന്നതാണ് ഒരു ജീവനെന്ന യാഥാർത്ഥ്യം ഓർമ്മിപ്പിക്കൽ കൂടിയാണ് ഈ ദിനം.2005 മുതലാണ് ഈ ദിനം അന്താരാഷ്ട്ര തലത്തിൽ രക്തദാന ദിനമായി ആചരിച്ചു പോരുന്നത്.രക്ത ഗ്രൂപ്പുകളെ പറ്റിയുള്ള വിശദമായ അറിവ് ലോകത്തിന് സംഭാവന ചെയ്ത കാൾ ലാൻഡ് സ്റ്റെയ്നറിന്റെ ജന്മദിനം കൂടിയായത് കൊണ്ടാണ് ഈ ദിനം ലോകം രക്തദാന ദിനമായി ആചരിക്കുന്നത്.

 ഈ ദിനത്തിൽ രക്തദാനം ജീവിതചര്യയാക്കി മാറ്റു കയും,ഈ രംഗത്തിലൂന്നി തന്നെ നാളിതുവരെ സ്വാർത്ഥ സേവനം നടത്തി വരികയും ചെയ്യുന്ന ഇശൽ ഗ്രാമത്തിലെ സാമൂഹ്യ പ്രവർത്തകനും,മൊഗ്രാൽ ദേശീയവേദി എക്സിക്യൂട്ടീവ് അംഗം കൂടിയായ കെ പി മുഹമ്മദ് സ്മാർട്ടിനെ ജൂൺ 14ന് വൈകുന്നേരം ഏഴുമണിക്ക് ദേശീയവേദി ഓഫീസിൽ വെച്ച് "സ്നേഹാദരവ്'' നൽകുകയാണ്. പരിപാടിയിൽ ജില്ലയിലെ പ്രമുഖ എല്ല് രോഗ വിദഗ്ധനും,സർജനുമായ ഡോ:പ്രസാദ് മേനോൻ സ്നേഹോപഹാരം സമർപ്പിക്കും.ഡോ:ജിതിൻ മോഹൻ(MBBS) മുഖ്യാതിഥിയായി സംബന്ധിക്കും.ചടങ്ങിൽ ജനപ്രതിനിധികൾ ഉൾപ്പെടെ സാമൂഹ്യ- സാംസ്കാരിക-രാഷ്ട്രീയ ആരോഗ്യ-വിദ്യാഭ്യാസ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കുമെന്ന് മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ അറിയിച്ചു.

No comments