JHL

JHL

പെറുവാട് ബസ്റ്റോപ്പും ബസ് കാത്തിരിപ്പ് ഷെൽട്ടറും പുന:സ്ഥാപിക്കാൻ നിവേദനം

കുമ്പള.ദേശീയ പാത 66 തലപ്പാടി – ചെങ്കള ഭാഗത്തെ  ചൈനേജ് 39.900 ൽ കിഴക്കുവശത്തായി ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്റ്റോപ്പും,കാത്തിരിപ്പ് ഷെൽട്ടറും പുന: സ്ഥാപിക്കാൻ അധികൃതർക്ക് നിവേദനം.

തലപ്പാടി – ചെങ്കള റീച്ചിൽ എൻ.എച്ച്. 66 ലെ പെറുവാടിൽ റോഡിന്റെ ഇരുവശത്തും ലിമിറ്റഡ്   ബസ് സ്റ്റോപ്പുകൾ നേരത്തെ ഉണ്ടായിരുന്നതാണ്. ഇവിടെ റോഡ് മുറിച്ച് കടക്കാൻ
യാത്രക്കാരുടെ സുരക്ഷയ്ക്കായി ചൈനേജ് 39.900ൽ  ഇപ്പോൾ ഫുട് ഓവർ ബ്രിഡ്ജ്  (FOB) സ്ഥാപിച്ചിട്ടുമുണ്ട്.
ഇപ്പോൾ ലഭ്യമായ യൂ എൽസിസി യുടെ പട്ടികപ്രകാരം പെറുവാഡ് എൻഎച്ച് ന്റെ  പടിഞ്ഞാറ് ഭാഗത്ത് മാത്രമാണ് ബസ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. 
 കിഴക്കുവശത്തെ അവഗണിക്കുന്നതായും കാണുന്നുണ്ട്. ദേശീയപാത നിർമ്മാണത്തിൽ  യാത്രക്കാർക്ക് വലിയ അസൗകര്യങ്ങൾ അനുഭവപ്പെടുന്ന ഈ സാഹചര്യത്തിലാണ് നാട്ടുകാർ  ഇരുവശത്തും ബസ്റ്റോപ്പുകൾ അനുവദിക്കണമെന്ന ആവശ്യവുമായി അതികൃതരെ സമീപിച്ചിരിക്കുന്നത്.

പെർവാഡ് വഴി ഐ എച്ച് ആർ ഡി  സർക്കാർ കോളേജ്,എസ്സാ ഹയർ സെക്കൻഡറി സ്കൂൾ, ഇമാം ഷാഫി അക്കാദമി തുടങ്ങിയ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും എസ്സാ കൺവെൻഷൻ സെന്റർ,മസ്ജിദ് ഇനാറ,പെറുവാട് അയ്യപ്പസ്വാമി ഭജനമന്ദിരം തുടങ്ങിയ വിദ്യാഭ്യാസ-മത-പൊതു സ്ഥാപനങ്ങളിലേക്കും യാത്ര ചെയ്യുന്ന വിവിധ പ്രദേശങ്ങളിൽ നിന്ന് വരുന്ന വിദ്യാർഥികൾ അടക്കമുള്ള 
ആളുകൾ,നിത്യേന  യാത്ര ചെയ്യുന്ന നാട്ടുകാരായ നൂറു കണക്കിന് യാത്രക്കാർക്കൊക്കെ ഈ ബസ് സ്റ്റോപ്പിനെയാണ് ആശ്രയിക്കുന്നത്.

അതിനാൽ തന്നെ റോഡിന്റെ പടിഞ്ഞാറ് വശത്തു സ്ഥാപിച്ചത് പോലെ,പെറുവാടിലെ ചൈനേജ് 39.900 ൽ എൻ.എച്ച്. 66-ന്റെ കിഴക്കുവശത്തായി ഫുട് ഓവർ ബ്രിഡ്ജിന്റെ അടുത്ത് തന്നെ ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്റ്റോപ്പ് അനുവദിക്കുകയും, FOB യുടെ അടിയിൽ തന്നെ ലഭ്യമായ സ്ഥലത്തു യാത്രക്കാർക്കായി ഒരു കാത്തിരിപ്പ് ഷെൽട്ടർ സ്ഥാപിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പി മുഹമ്മദ് നിസാർ പെറുവാട് യു എൽ സി സി അധികൃതർക്ക്  നൽകിയത്.

No comments