തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒരുക്കത്തിനിടെ ബസ് ഷെൽട്ടർ വിവാദം: യുഡിഎഫ് ജില്ലാ നേതൃത്വം ഇടപെടണം. -കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി
കുമ്പള. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിനിൽക്കെ കുമ്പള ബസ് ഷെൽട്ടർ നിർമ്മാണവുമായി ബന്ധപ്പെട്ട് വിവാദങ്ങളും,അഴിമതി ആരോപണങ്ങളും ഉയർന്ന് വന്ന സാഹചര്യത്തിൽ വിഷയത്തിൽ അടിയന്തിരമായി യുഡിഎഫ് ജില്ലാ നേതൃത്വം ഇടപെടണമെന്നും, സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും കുമ്പള മണ്ഡലം കോൺഗ്രസ്-ഐ പ്രസിഡണ്ട് രവി പൂജാരി,ജനറൽ സെക്രട്ടറി റിയാസ് മൊഗ്രാൽ എന്നിവർ ആവശ്യപ്പെട്ടു.
വിഷയം കുമ്പളയിലെ യുഡിഎഫ് പ്രവർത്തകർക്കിടയിൽ നീരസമുണ്ടാക്കിയിട്ടുണ്ട്.ഇത് തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ ബാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ യുഡിഎഫ് ജില്ലാ നേതൃത്വo അടിയന്തരമായി ഇടപെട്ട് നടപടി സ്വീകരിക്കണമെന്ന് മണ്ഡലം കോൺഗ്രസ് ഭാരവാഹികൾ ആവശ്യപ്പെട്ടു.
Post a Comment