JHL

JHL

ബലിപെരുന്നാളിനോടനുബന്ധിച്ച് "മെക് 7''മൊഗ്രാലിൽ സംഘടിപ്പിച്ച പെരുന്നാൾ പാട്ടും,പറച്ചിലും വേറിട്ടതായി

മൊഗ്രാൽ. ബലിപെരുന്നാളിനോടനുബന്ധിച്ച് മൊഗ്രാൽ പ്രഭാത വ്യായാമ കൂട്ടായ്മയായ മെക് 7 മൊഗ്രാൽ നാങ്കി "സാൻഡി ബ്ലൂംസ് '' റിസോർട്ടിൽ സംഘടിപ്പിച്ച പെരുന്നാൾ പാട്ടും, പറച്ചിലും വേറിട്ടതായി.

 പഴയകാല പെരുന്നാൾ അനുഭവങ്ങൾ പങ്കുവെച്ച് പറച്ചിൽ ഒരുക്കിയും,ബലിപെരു ന്നാളുമായി ബന്ധപ്പെട്ടുള്ള പഴയകാല മാപ്പിളപ്പാട്ടുകൾ മൊഗ്രാലിലെ കലാകാരന്മാരുടെ നേതൃത്വത്തിൽ പാടിയും മെക് 7 സംഘടിപ്പിച്ച കലാവിരുന്ന് പരിപാടിക്ക് മാറ്റുകൂട്ടി.

 ചടങ്ങിൽ എം മാഹിൻ മാസ്റ്റർ വിഷയാവതരണം നടത്തി.ടികെ ജാഫർ, സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ,സത്താർ ആരിക്കാടി,എംഎ അബ്ദുൽ റഹ്മാൻ സുർത്തിമുല്ല,ഡോ: അഷ്റഫ് മൊഗ്രാൽ, അബ്ദുല്ലകുഞ്ഞി നട്പ്പളം എന്നിവർ പഴയ പെരുന്നാൾ അനുഭവങ്ങൾ പങ്കുവെച്ച് സംസാരിച്ചു. കലാകാരന്മാരായ എകെ ഇബ്രാഹിം കാലു ഭായ്,ഖാലിദ് മൊഗ്രാൽ,ടിഎ ജലാൽ,എഎം അബ്ദുൽ ഖാദർ ലിബാസ്,താജുദ്ദീൻ മൊഗ്രാൽ,നൗഷാദ് മലബാർ,ബികെ കലാം, സിദ്ധീഖ് ആരിക്കാടി,എസ് കെ സലീം എന്നിവർ പെരുന്നാൾ പാട്ടുകൾ ആലപിച്ചു സംഗീതവിരുന്നൊരുക്കി.

 പരിപാടിക്ക് മെക് 7 ട്രെയിനർമാരായ റിയാസ് കരീം,എം എ അബൂബക്കർ സിദ്ദീഖ്,ശരീഫ് ദീനാർ,മുഹമ്മദ് അബ്ക്കോ എന്നിവർ നേതൃത്വം നൽകി.

No comments