JHL

JHL

ഇറാൻ ഫലസ്തീൻ ഐക്യദാർഢ്യവുമായി വെൽഫെയർ പാർട്ടി

കുമ്പള :  പശ്ചിമേഷ്യയിൽ ഭീതി സൃഷ്ടിച്ച് ഇസ്രായേലും അമേരിക്കയും നടത്തുന്ന കടന്നാക്രമണങ്ങളിൽ ഇറാൻ ഫലസ്തീൻ ചെറുത്തുനിൽപ്പിന് ഐക്യദാർഢ്യവുമായി വെൽഫെയർ പാർട്ടി കുമ്പള ടൗണിൽ റാലി നടത്തി.
ജില്ലാ ട്രഷറർ അബ്ദുല്ലത്തീഫ് കുമ്പള , ജില്ലാ കമ്മിറ്റി അംഗം നഹാർ കടവത്ത്,മണ്ഡലം പ്രസിഡന്റ് ഇസ്മായിൽ മൂസ, സിദ്ദിഖ് പുത്തൂർ,   എ ജി അബ്ദുറഹ്മാൻ , കെ ടി ബഷീർ, അസൈനാർ ഉപ്പള  തുടങ്ങിയവർ നേതൃത്വം നൽകി

No comments