JHL

JHL

വരൂ,നമുക്ക് പ്രകൃതിയെ സംരക്ഷിക്കാൻ കൈകോർക്കാം.. ,തൈകൾ നട്ടും, വിതരണം ചെയ്തും,മൊഗ്രാൽ ദേശീയവേദിയുടെ ലോക പരിസ്ഥിതി ദിനാചരണം വേറിട്ടതായി.

മൊഗ്രാൽ. വികസനത്തിന്റെ പേരിൽ പ്രകൃതിയെ ചൂഷണം ചെയ്യുകയും,പരിസ്ഥിതിക്ക് ആഘാതമേൽപ്പിക്കുകയും, പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കുകയും ചെയ്യുന്ന വർത്തമാന കാലഘട്ടത്തിൽ"വരൂ, നമുക്ക് പ്രകൃതിയെ സംരക്ഷിക്കാൻ കൈകോർക്കാം'' എന്ന സന്ദേശവുമായി ജില്ലാ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ തൈകൾ നട്ടും വിതരണം ചെയ്തും മൊഗ്രാൽ ദേശീയവേദി ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടി വേറിട്ടതായി.പരിസ്ഥിതി സ്നേഹികളായ നാട്ടുകാർക്കും, വിദ്യാർത്ഥികൾക്കും പരിപാടിയിൽ വെച്ച് 250 ഓളം തൈകൾ വിതരണം ചെയ്തു.

 മൊഗ്രാൽ ടൗണിൽ സംഘടിപ്പിച്ച പരിപാടിയിൽ പഞ്ചായത്തംഗം റിയാസ് മൊഗ്രാൽ വിഎച്ച്എസ്ഇ എൻഎസ്എസ് യൂണിറ്റ് വിദ്യാർത്ഥികൾക്കും   തൈകൾ നൽകി കാസർഗോഡ് ട്രാഫിക് ഇൻഫോഴ്‌സ്മെന്റ് യൂണിറ്റ് സബ് ഇൻസ്പെക്ടർ രവി കൊട്ടോടി ഉദ്ഘാടനം ചെയ്തു.ദേശീയവേദി ആക്ടിംഗ് പ്രസിഡന്റ് എം എ അബൂബക്കർ സിദ്ദീഖ് അധ്യക്ഷത വഹിച്ചു.എം മാഹിൻ മാസ്റ്റർ പരിസ്ഥിതി ദിന സന്ദേശം നൽകി.സെക്രട്ടറി എം എ മൂസ സ്വാഗതം പറഞ്ഞു. ചടങ്ങിൽ പഞ്ചായത്ത് അംഗം റിയാസ് മൊഗ്രാൽ,മൊഗ്രാൽ ജീവിച്ച്എസ്എസ് പിടിഎ പ്രസിഡണ്ട് അഷ്റഫ് പെർവാഡ്,സത്താർ ആരിക്കാടി,ഹമീദ് കാവിൽ,എംഎ അബ്ദുൽ റഹ്മാൻ സുർത്തിമുല്ല, എംസിഎം അക്ബർ പെർവാഡ്, ദേശീയവേദി വൈസ് പ്രസിഡണ്ട്മാരായ എംജിഎ റഹ്മാൻ,മുഹമ്മദ് അബ്ക്കോ,ജോയിൻ സെക്രട്ടറിമാരായ ബിഎ മുഹമ്മദ് കുഞ്ഞി,അഷ്റഫ് സാഹിബ് എന്നിവർ ആശംസകൾ നേർന്നു.

 എം എം റഹ്മാൻ,ഖാദർ മൊഗ്രാൽ,എ എം സിദ്ധീഖ് റഹ്മാൻ,എച്ച് എം കരീം,ശരീഫ് ദീനാർ,,വിജയകുമാർ,ടികെ ജാഫർ, മുഹമ്മദ് സ്മാർട്ട്,ടി എ കുഞ്ഞഹമ്മദ് വിശ്വനാഥൻ എന്നിവർ നേതൃത്വം നൽകി.ട്രഷറർ പി എം മുഹമ്മദ് കുഞ്ഞി ടൈൽസ് നന്ദി പറഞ്ഞു.



No comments