കുമ്പള കോയിപ്പാടി കടലിൽനിന്നു കിട്ടിയ വീപ്പ കടലിൽ കത്തിയ കപ്പലിൽനിന്നുള്ളതല്ലെന്നു സ്ഥിരീകരിച്ചു
കുമ്പള : കോയിപ്പാടി അഴിമുഖത്തിനു സമീപം കടലിൽനിന്നു കിട്ടിയ വീപ്പ കടലിൽ കത്തിയ കപ്പലിൽനിന്നുള്ളതല്ലെന്നു സ്ഥിരീകരിച്ചു. കസ്റ്റംസ് നടത്തിയ പരിശോധനയ്ക്കു ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ വീപ്പ മറൈൻ എമർജൻസി റെസ്പോൺസ് സെന്ററിനു കൈമാറാനുള്ള നടപടികൾ തുടങ്ങി. വീപ്പ സുരക്ഷിതമായി സൂക്ഷിക്കാൻ കലക്ടർ കെ.ഇമ്പശേഖർ പൊലീസിനു നിർദേശം നൽകിയിരുന്നു. ചട്ടപ്രകാരം അഗ്നിരക്ഷാസേനയടക്കം സ്ഥലത്തുണ്ടാവണം. വീപ്പ നിലവിൽ അനന്തപുരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഗോഡൗണിലാണ്. എച്ച്എൻഒ3 (നൈട്രിക് ആസിഡ്) എന്ന് എഴുതിയ നീല നിറത്തിലുള്ള വീപ്പയാണ് മത്സ്യത്തൊഴിലാളികൾക്ക് അഴിമുഖത്തോടു ചേർന്നു കടലിൽനിന്നു കിട്ടിയത്. വീപ്പയിൽ ആസിഡ് തന്നെയെന്ന് ഉറപ്പിക്കാൻ പരിശോധന വേണ്ടി വരും.
Post a Comment