JHL

JHL

കുമ്പളയിലെ എഐ ക്യാമറയിൽ കുടുങ്ങിയവർക്ക് പിഴ നോട്ടീസ് അയച്ചത് രണ്ടു വർഷം കഴിഞ്ഞ് ; ഒരു ലക്ഷം രൂപയിലധിയകം പിഴ ഒന്നിച്ചടക്കാൻ നോട്ടീസ്


കുമ്പള : മോട്ടോർ വാഹന വകുപ്പ്  ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി പിഴ ചുമത്താൻ സ്ഥാപിച്ച എഐ ക്യാമറ കുമ്പളയിൽ പിഴ നോട്ടീസ് അയച്ചത് രണ്ടു വർഷം കഴിഞ്ഞ്.

നിരവധി പേർക്കായി  500 രൂപ മുതൽ ഒരുലക്ഷം  രൂപ വരെ പിഴയടയ്ക്കാൻ മോട്ടോർവാഹന വകുപ്പിന്റെ നോട്ടീസ് കിട്ടിയത്. 2023 ജനുവരി മുതൽ 2025 മേയ് 31 വരെയുള്ള കാലയളവിലാണിത്. കുമ്പള നഗരത്തിൽ അനിൽ കുമ്പള റോഡിനടുത്താണ് ക്യാമറ.

കുമ്പള-മുള്ളേരിയ കെഎസ്ടിപി റോഡിൽ പതിവായി സഞ്ചരിക്കുന്നവരാണ് ക്യാമറയിൽ പതിഞ്ഞത്. 
ഹെൽമെറ്റ്‌ ധരിക്കാതെയും സീറ്റ് ബെൽറ്റിടാതെയും പലപ്രാവശ്യം ഇരുവശത്തേക്കും യാത്രചെയ്തു. ഇവർക്കാണ് ഭീമമായ തുകയുടെ നോട്ടീസ് വന്നത്.

നിയമലംഘനം നടന്നയുടൻ സന്ദേശം ലഭിച്ചിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നുവെന്ന് അവർ പരിതപിക്കുന്നു. നോട്ടീസ് കിട്ടിയവർ വാട്സാപ്പ് കൂട്ടായ്മയ്ക്കും രൂപം നൽകി. 

സാധാരണ നിയമ ലംഘനങ്ങൾ 15 ദിവസത്തിനുള്ളിൽ നോട്ടീസ് അയക്കാറുണ്ട്. ഒന്നിച്ചു കൂട്ടി വെച്ച് പിഴയടക്കാൻ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ഇത് നിയമപരമായി നേരിടാനാണ് നാട്ടകാരുടെ തീരുമാനം.





No comments