JHL

JHL

ഉളുവാർ എൽ പി സ്കൂളിൽ സൗജന്യമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു


കുമ്പള (www.truenewsmalayalam.com) : ഉജാർ ഉളുവാർ എൽ പി സ്കൂളിൽ പുതുതായി പ്രവേശനം നേടിയ അമ്പതോളം പ്രീ പ്രൈമറി, ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് സൗജന്യമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു.

 സ്കൂൾ ബാഗ്, സ്ലേറ്റ് തുങ്ങിയ ആറ് ഇനങ്ങൾ അടങ്ങിയ കിറ്റാണ് പ്രവശനോത്സവത്തിൽ സ്കൂൾ പി ടി എ കമ്മിറ്റി നൽകിയത്. 

സ്കൂൾ പി ടി എ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ഉളുവാർ വിതരണോത്ഘാടനം ചെയ്തു. അധ്യക്ഷത വഹിച്ചു. 

ഹെഡ് മാസ്റ്റർ സീമ സുവർണ്ണ ആമുഖ പ്രഭാഷണം നടത്തി. റസിയ സ്വാഗതവും മറിയമ്മ ടീച്ചർ നന്ദി പറഞ്ഞു. വൈ പ്രസിഡന്റ് ഹനീഫ്, എം പി ടി എ സുഹ്റ, അദ്ധ്യാപകരായ മുബീന, നിഷ്‌മിത, രൂപിത, തുടങ്ങിയവർ സംബന്ധിച്ചു.  

No comments