JHL

JHL

തല ഉയർത്തി മാതൃകയായി മൊഗ്രാൽ ജീവിഎച്ച് എസ്എസ്:സംസ്ഥാനത്ത് ഒന്നാം ക്ലാസിൽ16.500 കുട്ടികൾ കുറഞ്ഞപ്പോൾ മൊഗ്രാൽ ജീവിഎച്ച് എസ്എസ്ൽ പുതുതായി ചേർന്നത് 76 ഓളം കുട്ടികൾ,ആദ്യമായി തുടങ്ങിയ പ്രീപ്രൈമറി ക്ലാസ്സിൽ 30 കുട്ടികളും.

മൊഗ്രാൽ. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഈ വർഷം ഒന്നാം ക്ലാസിൽ 16,500കുട്ടികൾ കുറഞ്ഞപ്പോൾ കൂടുതൽ കുട്ടികളെ ചേർത്തുനിർത്തി മൊഗ്രാൽ ജിവിഎച്ച്എസ്എസ് മാതൃകയായി.110 വർഷം പഴക്കമുള്ള മൊഗ്രാലിലെ ഈ മുത്തശ്ശി സ്കൂളിൽ ആദ്യമായി തുടങ്ങിയ പ്രീപ്രൈമറി ക്ലാസിൽ ചേർന്നത് 30 ഓളം കുട്ടികളും.1മുതൽ പത്താം ക്ലാസ് വരെ ഈ വർഷം മുന്നൂറിൽപരം കുട്ടികളെ പുതുതായി ചേർക്കാനായതും സ്കൂളിന് വലിയ നേട്ടമായി.
 വർണ്ണാഭമായ ചടങ്ങിൽ വെച്ച് പ്രീ പ്രൈമറി ക്ലാസിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ നിർവഹിച്ചു.പിടിഎ പ്രസിഡണ്ട് അഷറഫ് പെർവാഡ് അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ ജയറാം ജെ സ്വാഗതം പറഞ്ഞു.കുമ്പള ഗ്രാമപഞ്ചായത്ത് അംഗം റിയാസ് മൊഗ്രാൽ,എസ്എംസി ചെയർമാൻ ആരിഫ്, പിടിഎ വൈസ് പ്രസിഡണ്ട് ലത്തീഫ് കൊപ്പളം,എസ്എംസി വൈസ് ചെയർപേഴ്സൺ നജിമുന്നീസ,മദർ പിടി എ പ്രസിഡണ്ട് റംലാ-സലാം,വി എച്ച് എസ് സി പ്രിൻസിപ്പൽ ഇൻ ചാർജ് രേഷ്മ എസ്, മുൻ ഹെഡ്മാസ്റ്റർ സുകുമാരൻ കെ,ജാൻസി ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.

 അധ്യാപകരായ അഷ്റഫ്,സൈനബ, നസീമ,ഫർസാന,റഷീദ, അഷ്കർ അലി, യാസ്മിൻ,റൈഹാന, ഖാലിഷ,ഷമീമ,സിജിന എന്നിവർ പരിപാടി നിയന്ത്രിച്ചു.പിടിഎ എസ്എംസി,മദർ പിടിയെ അംഗങ്ങളായ മുഹമ്മദ് കുഞ്ഞി ടൈൽസ്, അബ്ബാസ് നട്പ്പളം,ജലീൽ കൊപ്പളം,മുഹമ്മദ് പേരാൽ, ഹസീന,സുമയ്യ,നസ്രീം, സഫിയ,മുംതാസ്, റംസീന,സമീറ എന്നിവർ സംബന്ധിച്ചു.സ്റ്റാഫ് സെക്രട്ടറി ബിജു പയ്യടക്കത്ത് നന്ദി പറഞ്ഞു.

No comments