എസ്.ടി.യു മോട്ടോർ & എഞ്ചിനീയറിംഗ് തൊഴിലാളി ജില്ലാ സമ്മേളനം: ഒരുക്കങ്ങൾ പൂർത്തിയായി
കുമ്പള: എസ്.ടി.യു മോട്ടോർ & എഞ്ചിനീയറിംഗ് തൊഴിലാളി ജില്ലാ സമ്മേളനത്തിന് കുമ്പള ആരിക്കാടിയിലെ കെ.പി. റിസോർട്ട് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി. ജൂൺ 14-ന് നടക്കുന്ന ഈ സമ്മേളനത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
സമ്മേളനത്തിന്റെ മുന്നോടിയായി കുമ്പള ബാഫഖി തങ്ങൾ സൗധത്തിൽ ചേർന്ന യോഗത്തിൽ, ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം നടന്നു. അഫ്താദ് തങ്ങൾ, കുമ്പള മുസ്ലീം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ബി.എൻ. മുഹമ്മദലിക്ക് ഫണ്ട് നൽകിക്കൊണ്ട് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
മഞ്ചേശ്വര മണ്ഡലം മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി എ കെ ആരിഫ് യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലീം ലീഗ് സെക്രട്ടറി യൂസഫ് ഉളവാർ സ്വാഗതം ആശംസിച്ച യോഗത്തിൽ, കുമ്പള പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡൻ്റ് ബി എൻ മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. ഷെരീഫ് കൊടുവഞ്ചി മുഖ്യാതിഥിയായിരുന്നു.
കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം അഷ്റഫ് കർളെ ,പ്രവാസി നേതാവ് സഡ്.എ. മൊഗ്രാൽ, മൊയ്തീൻ ഹൊ സംഗഡി, മൊയ്തീൻ അസീസ് എന്നിവർ യോഗത്തിൽ പ്രസംഗിച്ചു. കുമ്പള എസ്.ടി.യു ജനറൽ സെക്രട്ടറി നിസാം ചോനമ്പാടി നന്ദി രേഖപ്പെടുത്തി.

Post a Comment