കുമ്പള ബദിയടുക്ക റോഡിൽ കൂറ്റൻ മേൽക്കൂര റോഡിൽ തകർന്നു വീണു
കുമ്പള: കുമ്പള ബദിയടുക്ക റോഡിൽ മൂന്നു നില കെട്ടിടത്തിന്റെ കൂറ്റൻ മേൽക്കൂര റോഡിൽ തകർന്നു വീണു. തിങ്കളാഴ്ച പുലർച്ചെയാണ് വൻ ശബ്ദത്തോടെ മേൽക്കൂര തകർന്ന് റോഡിൽ പതിച്ചത്. കുമ്പള ബദിയടുക്ക കെഎസ്ടിപി റോഡിലെ ഒബർല കോംപ്ലക്സ് കെട്ടിടത്തിലെ മേൽക്കൂരയാണ് തകർന്നത്. ബദിയടുക്ക ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ നിർത്തിടുന്ന സ്ഥലത്തിന് സമീപമാണ് അപകടം. പുലർച്ചെ ആയതിനാൽ വൻ ദുരന്തം ഒഴിവായി.
Post a Comment