കാലവർഷക്കെടുതി അടിയന്തര നഷ്ടപരിഹാരം നൽകണം: എൻ.സി.പി.എസ്
മഞ്ചേശ്വരം: ഇത്തവണ നേരത്തെ എത്തിയ കാലവർഷത്തിന്റെ കെടുതികൾക്ക് ഇരയായവർക്ക് നഷ്ടപരിഹാരം നൽകുന്നതിന് അടിയന്തര നടപടി സ്വീകരികണമെന്ന് എൻ.സി.പി.എസ് മഞ്ചേശ്വരം ബ്ലോക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു. ജൂൺ ഒന്ന് മുതൽ 17 വരെയുണ്ടായ കനത്ത മഴയിലും കാറ്റിലും 250 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ജില്ലയിലുണ്ടായത്. വീടുകളും സ്ഥാപനങ്ങളും തകർന്നതിലുണ്ടായ നഷ്ടം ഇതിന് പുറമെയാണ്. ദുരിതം അനുഭവിക്കുന്ന എല്ലാവരെയും സഹായിക്കാൻ അധികൃതർ തയാറാകണം. കൈക്കമ്പ ബ്ലോക്ക് കമ്മിറ്റി ഓഫീസിൽ നടന്ന കൺവെൻഷൻ എൻ.സി.പി.എസ് ജില്ലാ പ്രസിഡന്റ് കരീം ചന്തേര ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മഹമ്മൂദ് കൈക്കമ്പ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി.ബാലൻ, ജില്ലാ ഭാരവാഹികളായ രാജു കൊയ്യോൻ, ടി നാരായണൻ മാസ്റ്റർ, ഉദിനൂർ സുകമാരൻ, സുബൈർ പടുപ്പ്, സിദ്ദിഖ് കൈക്കമ്പ,
അബ്ബാസ് മൊഗ്രാൽ, അബ്ദുൽ റഹിമാൻ ഹാജി കൈകമ്പ, ഇബ്രാഹിം ഹാജി, അബ്ദുള്ള ബെജ്ജ, സുരേന്ദ്രൻ കൊടിബൈൽ,ബദറുദ്ധി ൻ ഉപ്പള, തുടങ്ങിയവർ പ്രസംഗിച്ചു. കദീജ മൊഗ്രാൽ സ്വാഗതവും, അഷ്റഫ് പച്ചിലംബാറ നന്ദിയും പറഞ്ഞു.
Post a Comment