JHL

JHL

പരിസ്ഥിതി ദിനാചാരണം; വെൽഫെയർ പാർട്ടി ശുചീകരണ പ്രവർത്തനം നടത്തി

 


കുമ്പള(www.truenewsmalayalam.com) : പരിസ്ഥിതി ദിനാചാരണത്തിന്റെ ഭാഗമായി പെർവാട് കടപ്പുറത്തു കുമിഞ്ഞു കൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ വെൽഫെയർ പാർട്ടി പ്രവർത്തകർ നീക്കം ചെയ്തു.

നിരവധി വീടുകൾ ഉള്ള പ്രദേശത്ത് മാലിന്യം വലിച്ചെറിയുന്നത് പലവിധ രോഗങ്ങളും മറ്റു ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നുണ്ട്.

പരിസ്ഥിതി ദിനാചരണം പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടാവണം .അതിനെ നശിപ്പിച്ചു കൊണ്ടാവരുത്.

വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി സഹീറ അബ്ദുല്ലത്തീഫ്,മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി സാഹിദ ഇല്യാസ്,സകീന അക്ബർ,ഷഹനാസ് നിസാർ,ആയിഷ,റംസീന , മർയം ലുബൈന,സ്വഫ,റാഹിബ,തൻസീഹ,മിന്ന തുടങ്ങിയവർ പങ്കെടുത്തു.

No comments