JHL

JHL

കുമ്പള ഗ്രാമവണ്ടി പുതിയ രണ്ട്‌ റൂട്ടുകളിൽ കൂടി സർവീസ് നടത്തും

കുമ്പള : ഗ്രാമപ്പഞ്ചായത്ത് കെഎസ്ആർടിസിയുമായി സഹകരിച്ച് നടപ്പാക്കിയ ഗ്രാമവണ്ടി പുതിയ രണ്ട്‌ റൂട്ടുകളിൽ കൂടി സർവീസ് നടത്താൻ ധാരണ. ഇതുസംബന്ധിച്ച പദ്ധതി കുമ്പള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് യു.പി. താഹിറ യൂസഫ് കെഎസ്ആർടിസി ജില്ലാ ഓഫീസർക്ക് സമർപ്പിച്ചു. കുമ്പള-ബംബ്രാണ കക്കളം-താഴെ ആരിക്കാടി-കഞ്ചിക്കട്ട-കുണ്ടാപ്പു-താഴെ കൊടിയമ്മ-ഛത്രം പള്ളം-ചൂരിത്തടുക്ക-ഐഎച്ച്ആർഡി കോളേജ്-മൈമൂൻനഗർ-പേരാൽ-പള്ളിത്തോട് എന്നിവിടങ്ങളിലൂടെ ഗ്രാമവണ്ടി സർവീസ് നടത്തും.

ഗ്രാമപ്രദേശങ്ങളിലെ യാത്രാപ്രശ്നത്തിന്റെ പരിഹാരമായാണ് കെഎസ്ആർടിസിയുമായി സഹകരിച്ച് 2023-ൽ പദ്ധതി നടപ്പാക്കിയത്. അന്ന് ഗതാഗതമന്ത്രിയായിരുന്ന ആന്റണി രാജു നേരിട്ടെത്തിയായിരുന്നു ഗ്രാമവണ്ടി ഉദ്ഘാടനം ചെയ്തത്. 2023-24 വാർഷികപദ്ധതിയിൽ 15 ലക്ഷം രൂപ ഗ്രാമപ്പഞ്ചായത്ത് നീക്കിവെച്ചായിരുന്നു ജില്ലയിലെതന്നെ ആദ്യത്തെ ഗ്രാമവണ്ടി പ്രവർത്തികമാക്കിയത്.

No comments